ജെഇഇ മെയ്ൻ പരീക്ഷാഫലം ശനിയാഴ്ച: അറിയേണ്ടതെല്ലാം

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (15:30 IST)
എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ൻ പരീക്ഷയുടെ ഫലം ഈ മാസം ആറിന്. ജൂലൈയിൽ നടന്ന രണ്ടാം ഘട്ട പരീക്ഷയുടെ ഫലമാണ് ശനിയാഴ്ച പുറത്തുവരുന്നത്. ഇന്ന് ഉത്തരസൂചിക പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
ജൂലൈ 30നാണ് ജെഇഇ രണ്ടാം ഘട്ട മെയ്ൻ പരീക്ഷ അവസാനിച്ചത്. 6.29 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തിയത്. പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും ഉത്തരസൂചികയിൽ എതിർപ്പ് ഉള്ളവർക്ക് വെള്ളിയാഴ്ച വരെ കാര്യം അറിയിക്കാം. ശനിയാഴ്ച വിദ്യാർഥികളുടെ സ്കോർ കാർഡിനൊപ്പം അന്തിമ ഉത്തരസൂചിക, മെറിറ്റ് ലിസ്റ്റ് എന്നിവയും പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
ഫലം അറിയാൻ അപേക്ഷാ നമ്പറോ ജനനതീയതിയോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക. 011-40759000 എന്ന നമ്പറിലും jeemain@nta.ac.inൽ ഇ-മെയിൽ സന്ദേശം അയച്ചും സംശയങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments