Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് ശെല്‍‌വന്‍: ഒരു ഓര്‍മ്മ പുതുക്കല്‍

തമിഴ് ശെല്‍‌വന്‍: ഒരു ഓര്‍മ്മ പുതുക്കല്‍
PROFILE
ശ്രീലങ്കയില്‍ സ്വന്തം രാജ്യമെന്ന സ്വപ്നവുമായി ദശാബ്ദങ്ങളായി പോരാടുന്ന തമിഴ് പുലികള്‍ക്ക് ഈ വര്‍ഷം വലിയ പ്രഹരമേറ്റു. പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ എസ് പി തമിഴ് ശെല്‍‌വന്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് ഈ വര്‍ഷമാണ്.

പുലികള്‍ക്കും പുലികളെ അനുകൂലിക്കുന്നവര്‍ക്കും ആ‍ഘാതമായിരുന്നു തമിഴ് ശെല്‍‌വന്‍റെ മരണ വാര്‍ത്ത. ഇന്ത്യയില്‍ തമിഴ് നാട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ തമിഴ് ശെല്‍‌വന്‍റെ മരണത്തില്‍ അനുശോചിച്ചു. തമിഴ് നാട് മുഖ്യമന്ത്രി കരുണാ‍നിധി ഇദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് കവിത എഴുതിയത് വിവാദമായിരുന്നു.

2007 ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച ആയിരുന്നു ലങ്കന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തമിഴ് ശെല്‍‌വന്‍ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുലികളെ പ്രതിനിധീകരിച്ചിരുന്നത് ശേല്‍‌വനായിരുന്നു. പുലികളുടെ താത്വികാചാര്യാനയായിരുന്ന അന്‍റണ്‍ ബാലശിങ്കം അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചതിന് ശേഷം ആണ് ഇദ്ദേഹം പുലികളുടെ നേതൃപദവിയിലേക്ക് ഉയര്‍ന്നത്.

പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനുമായുണ്ടായിരുന്ന അടുപ്പമാണ് ശെല്‍‌വനെ നേതൃപദവിയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചത്. പ്രഭാകരന്‍റെ സുരക്ഷാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശെല്‍‌വനെ പ്രഭാകരന്‍ സ്ഥാനക്കയറ്റം നല്‍കി നിയമിക്കുകയായിരുന്നു.

ശെല്‍‌വന്‍റെ മരണം ശ്രീലങ്കന്‍ സേനയുടെ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതായാലും ഇതിന് ശേഷം സേനയും പുലികളും തമ്മില്‍ പോരാട്ടം ശക്തമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.





Share this Story:

Follow Webdunia malayalam