Webdunia - Bharat's app for daily news and videos

Install App

നോബല്‍ സമ്മാനത്തിലും ഇന്ത്യന്‍ സ്പര്‍ശം

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2009 (15:41 IST)
PRO
ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് യശസ്സ് നേടിത്തന്നു. വെങ്കട്ടരാമന്‍ രാമകൃഷ്ണന് ഒപ്പം തോമസ് സ്റ്റെയിറ്റ്സ് എന്ന യുഎസ് ശാസ്ത്രജ്ഞനും ഇസ്രയേല്‍ വംശജയായ അദ യോനാതുമാണ് 2009 ലെ രസതന്ത്ര നോബല്‍ പങ്കിട്ടത്.

1952 ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച വെങ്കിട്ടരാമന്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1976 ല്‍ ഓഹിയോ സര്‍വകലാശാലയില്‍ നിന്ന് പി‌എച്ച്‌ഡിയും സ്വന്തമാക്കി. ഇപ്പോള്‍ ബ്രിട്ടണില്‍ താമസിക്കുന്ന വെങ്കട്ടരാമന് അമേരിക്കന്‍ പൌരത്വമാണുള്ളത്.

റൈബോസോമുകളുടെ ഘടനയെ കുറിച്ചുള്ള പഠനമാണ് ഇത്തവണ രസതന്ത്ര നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. ആറ്റത്തിന്റെ തലത്തില്‍ റൈബോസോമുകളുടെ പ്രവര്‍ത്തനങ്ങളെയും ഇവയുടെ രൂ‍പത്തെക്കുറിച്ചും മൂ‍ന്ന് ഗവേഷകരും വിശദീകരിച്ചിട്ടുണ്ട്. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന രീതി ഉപയോഗിച്ചാണ് റൈബോസോമുകളെ കുറിച്ച് ഇവര്‍ വിശദീകരിച്ചത്. ആന്റിബയോട്ടിക്കുകളും റൈബോസോമുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ച ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ പുതിയതരം ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കാന്‍ സഹായകമായേക്കുമെന്ന് നോബല്‍ സമിതി വിലയിരുത്തി.

സാന്‍ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് വെങ്കട്ടരാമാന്‍ ബയോളജി പഠനം ആരംഭിച്ചു. ബയോകെമിസ്റ്റായ മൊറിസിയോ മൊണാലുമായി ചേര്‍ന്ന് ഗവേഷണവും ആരംഭിച്ചു. അമേരിക്കയിലെ ബ്രൂക്‌നെര്‍ നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷകനായി ചേര്‍ന്നു. റൈബോസോമല്‍ പ്രൊട്ടീനുകളുടെ ത്രിമാനഘടന നിര്‍ണയിക്കാനുള്ള ജീന്‍‌ക്ലോണിംഗ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ ഗൂഗെനിം ഫെലോഷിപ്പ് ലഭിച്ചു. എക്‌സ്‌-റേ ക്രിസ്റ്റലോഗ്രാഫി പഠനത്തിനായിരുന്നു അത്. 1995ല്‍ ഉട്ടാ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായി. പിന്നീടാണ് കേംബ്രിഡ്ജിലെ മോളിക്കുലര്‍ ബയോളജി ലബോറട്ടറിയില്‍ സീനിയര്‍ സയന്റിസ്റ്റായും, സ്ട്രക്ചറല്‍ സ്റ്റഡീസ് വിഭാഗം ഗ്രൂപ്പ് ലീഡറായും ചേര്‍ന്നത്.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കണമെന്ന് പറയാന്‍ കാരണം

ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്ന് കാര്‍ഡിയോളജിസ്റ്റ് പറയുന്നതിന് പിന്നില്‍ ഇതാണ് കാരണം

ഹൃദ്രോഗത്തെ നേരത്തേ അറിയാന്‍ ചര്‍മത്തിലെ ഈ ആറുമാറ്റങ്ങള്‍ ശ്രദ്ധിക്കണം!

വൈകുന്നേരത്തിൽ സ്നാക്സായി സ്പൈസി ഹണീ ചില്ലി പനീർ വീട്ടിലുണ്ടാക്കാം

മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ തകരാറിലാക്കുന്നു?

Show comments