Webdunia - Bharat's app for daily news and videos

Install App

വമ്പന്മാര്‍ക്ക് കാലിടറി; നിരത്തുകളിലെ രാജാക്കന്മാരായി ഹ്യൂണ്ടായ്‌ ക്രെറ്റയും വിറ്റാര ബ്രെസയും!

വിപണി കീഴടക്കി ബ്രെസയും ക്രെറ്റയും

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2016 (13:38 IST)
ഹ്യൂണ്ടായ്‌യുടെ പുതിയ എസ് യു വി ക്രെറ്റയും വാഹന വിപണയില്‍ പുതു ചരിത്രം രചിക്കുകയാണ്. കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ വാഹനമാണ് ഇത്. മറ്റ് രാജ്യങ്ങളിൽ അവതരിപ്പിക്കുന്നതിന് മുമ്പായാണ് കമ്പനി ക്രെറ്റയെ ഇന്ത്യൻ വിപണിയിലെത്തിച്ചത്. ക്രെറ്റ വിപണിയിലെത്തി എട്ട് മാസം തികയുന്ന വേളയിൽതന്നെ ഒരു ലക്ഷം ബുക്കിംഗ് തികക്കാന്‍ കമ്പനിക്കു കഴിഞ്ഞുയെന്നതാണ് പ്രധാനം. ലോഞ്ചിനു മുമ്പുതന്നെ പതിനായിരത്തിലധികം ബുക്കിങ്ങാണ് ക്രെറ്റ നേടിയത്. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന പത്ത് കാറുകളുടെ ലിസ്റ്റിൽ തുടക്കത്തിൽതന്നെ ഇടം പിടിക്കാന്‍ ഈ വാഹനത്തിനു കഴിഞ്ഞു. 
 
ഇന്ത്യൻ വിപണിയിൽ മൂന്ന് എൻജിൻ വകഭേദങ്ങളുമായാണ് ക്രെറ്റ ലഭ്യമാകുന്നത്. രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. 1.6 ലിറ്റർ പെട്രോൾ ഗാമ ഡ്യുവൽ വിടിവിടി, 1.4ലിറ്റർ യു2സിആർഡിഐ തുടങ്ങിയ പെട്രോൾ എൻജിനുകളും 1.6ലിറ്റർ യു2സിആർഡിഐ ഡീസൽ എൻജിനുമാണ് ക്രെറ്റയില്‍ ഉപയോഗിച്ചിട്ടുള്ളത്. അതോടൊപ്പം മാനുവൽ, ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകളില്‍ വാഹനം ലഭ്യമാണ്. മൂന്ന് വർഷത്തേക്കുള്ള അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് കമ്പനി ക്രെറ്റയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
 
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റ് സ്വന്തം അധീനതയിലാക്കി മാരുതി സുസുക്കി വിറ്റാര ബ്രെസ. എസ് ക്രോസിലൂടെ കോംപാക്ട് എസ് യു വി വിപണിയില്‍ പ്രവേശനം നേടിയ മാരുതി സുസുക്കി വിറ്റാര ബ്രെസയിലൂടെയാണ് പ്രീമിയം കോംപാക്ട് എസ് യു വി വിപണിയിലേക്കെത്തിയത്. ഡീസല്‍ എന്‍ജിനോടെയാണ് വിറ്റാര ബ്രെസ വില്‍പ്പനയ്ക്കെത്തിയത്. ഹാച്ച്ബാക്ക് സ്വിഫ്റ്റിനു കരുത്തേകുന്ന 1.3 ലീറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് വിറ്റാര ബ്രെസയിലും ഉള്ളത്. ഫിയറ്റില്‍ നിന്നുള്ള ഈ മള്‍ട്ടിജെറ്റ് എന്‍ജിന്‍ ലൈസന്‍സ് വ്യവസ്ഥയിലാണു മാരുതി സുസുക്കി നിര്‍മ്മിച്ച് ഉപയോഗിക്കുന്നത്.
 
കഴിഞ്ഞ നവരാത്രി, ദീപാവലി ആഘോഷങ്ങളില്‍ 10,056 ‘വിറ്റാര ബ്രെസ’ വിറ്റഴിയ്ക്കാന്‍ കമ്പനിയ്ക്കു കഴിഞ്ഞു. ഇതു രണ്ടാം തവണയാണ് ബ്രെസയുടെ പ്രതിമാസ വിൽപ്പന 10,000 പിന്നിടുന്നത്. കഴിഞ്ഞ ജൂലൈയിൽ 10,232 യൂണിറ്റിന്റെ വിൽപ്പനയാണ് ബ്രെസ കൈകരിച്ചിരുന്നത്. 2016 മാർച്ചിലാണ് ‘വിറ്റാര ബ്രെസ’ വിപണിയിലെത്തിയത്. രണ്ടാം തവണയും 10000ല്‍ അധികം വില്പന നടത്തിയെന്ന നേട്ടത്തോടെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടിയ ആദ്യ പത്തു കാറുകൾക്കൊപ്പം ഇടം പിടിക്കാനും ‘ബ്രെസ’യ്ക്ക് കഴിഞ്ഞു. ഈ വർഷാവസാനമാകുമ്പോഴേക്കും ഈ മോഡലിന്റെ വിൽപ്പനയിൽ ആദ്യ ലക്ഷം തികയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

അടുത്ത ലേഖനം
Show comments