Webdunia - Bharat's app for daily news and videos

Install App

കേരളത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും അഭിമാനിക്കാന്‍ അപൂര്‍വ്വ റെക്കോര്‍ഡുമായി കരുണ്‍ നായര്‍

കരുണ്‍ നായര്‍ ഒന്നാമന്‍

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (13:08 IST)
ടെസ്​റ്റ്​ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുൺ നായർ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് നേട്ടത്തിന്​ പിന്നാലെയാണ് കരുണ്‍ നായർ ട്രിപ്പിൾ നേടിയത്​. വിരേന്ദർ സേവാഗ്​ മാത്രമാണ്​ ഇതിന്​ മുമ്പ്​ ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ. 
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ അടിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍. 381 പന്തില്‍ നിന്നാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 32 ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റില്‍ കരുണിന്റെ ട്രിപ്പിള്‍.
 
മലയാളികളുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യക്കാരുടെ പട്ടികയിലും കരുണ്‍ നായര്‍ക്ക് ഒരു റെക്കോര്‍ഡുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് കരുണ്‍ സ്വന്തം പേരിലാക്കിയത്. നായകന്‍ വിരാട് കോഹ്ലിയില്‍ നിന്നുമാണ് ഈ റെക്കോര്‍ഡ് കരുണ്‍ സ്വന്തം പേരിലേക്കാക്കിയത്. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments