രാജ്യത്തിന്റെ സൈനിക ശക്തിയെ ചോദ്യം ചെയ്‌ത പത്താന്‍കോട്ട് ഭീകരാക്രമണം

സൈനിക ശക്തിയെ ചോദ്യം ചെയ്‌ത് പത്താന്‍കോട്ട് ഭീകരാക്രമണം

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (20:35 IST)
2016 രാജ്യത്തെ നടുക്കിയെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പത്താന്‍കോട്ട് വ്യോമതാവളത്തിലേത്. ജനുവരി 2ന് മിലിറ്ററി എയര്‍ബേസിലുണ്ടായ ആക്രമണത്തില്‍ 7 സൈനിക ഉദ്യോഗസ്ഥരും 5 ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു.

മൂന്ന് ദിവസം നീണ്ടു നിന്ന ഭീകരാക്രമണത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ്  അസര്‍, സഹോദരന്‍ എംഎ റൗഫ് അസ്ഗര്‍, ലോഞ്ചിംഗ് കമാന്‍ഡര്‍ ഷാഹിദ് ലത്തീഫ്, പ്രധാന നേതാക്കളിലൊരാളായ കാഷിഫ് ജാന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം.

പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജനുവരി രണ്ടിന് മസൂദ്  അസര്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരകരെന്ന് സംശയിക്കുന്നവരുടെ ഫേസ്‌ബുക്കിലെ ഐപി വിലാസങ്ങളാണ് എന്‍ഐഎക്ക് ലഭിച്ചത്. ഇത് പാക്കിസ്ഥാനിലെ ഐപി വിലാസങ്ങളാണ്.

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

പാക് - അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം, ഏറ്റുമുട്ടലിൽ 6 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments