മലയാള സിനിമയിലെ ഒരു ഇണക്കുരുവികൾ കൂടി വിടപറയുമ്പോൾ...

ലിസിയും പ്രിയദർശനും വേർപിരിഞ്ഞു

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2016 (14:23 IST)
പ്രിയദര്‍ശനും ലിസിയും പിരിഞ്ഞതായുള്ള വാര്‍ത്തകളുടെ ഞെട്ടല്‍ ഇന്നും സിനിമാപ്രേമികളെ വിട്ടകന്നിട്ടില്ല. കാല്‍ നൂറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ ഇരുവരും പിരിയാനെടുത്ത തീരുമാനത്തിന്‍റെ കാരണവും ആര്‍ക്കും അറിയില്ല. സെപ്തംബർ 16നായിരുന്നു ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. മലയാള സിനിമാ താരങ്ങൾ വിവാഹവും വിവാഹ മോചന തീരുമാനങ്ങളുമായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന സമയത്ത് തന്നെയായിരുന്നു ലിസിയും പ്രിയനും വേർപിരിയുന്നതും.
 
24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ല്‍ ആണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവരെയും ഒന്നിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എണ്‍പതുകളില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു ലിസി. ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.
 
എന്തൊക്കെയായലും ലിസിയെ താൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് വേർപിരിയലിന് ശേഷവും പ്രിയൻ പറയുന്നു. ലിസിയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഴിഞ്ഞ നാളുകളെ സ്നേഹം നിറഞ്ഞ ഓര്‍മ്മകളിലൂടെ ചിന്തിക്കാന്‍ പ്രിയദര്‍ശന് ഇപ്പോഴും കഴിയുന്നു. ഹൃതിക് റോഷന്‍-സൂസന്‍, മഞ്ജു-ദിലീപ്, അമല-വിജയ് അങ്ങനെ അടുത്തിടെ നടന്ന വിവാഹമോചനങ്ങളില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിച്ചിരുന്നു. ന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു എന്നാണ് ലിസി പറഞ്ഞത്.
 
തന്നെയും ലിസിയെയും വിവാഹമോചനത്തിലേക്ക് നയിച്ചത് ചെറിയ ഈഗോ ക്ലാഷുകളായിരുന്നു എന്ന് പ്രിയദര്‍ശന്‍ പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്‍റെ വിജയകരമായ സിനിമാജീവിതത്തിന്‍റെ എല്ലാ ക്രെഡിറ്റും പ്രിയദര്‍ശന്‍ നല്‍കുന്നത് ലിസിക്കാണ്. തനിക്ക് തന്‍റേതായ ഇടവും സ്വാതന്ത്ര്യവും ലിസി തന്നിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഇപ്പോഴും തങ്ങള്‍ക്ക് പരസ്പര ബഹുമാനമുണ്ടെന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

ഇന്ത്യയുടെ സ്വര്‍ണ്ണ ഉല്‍പാദനത്തിന്റെ 99 ശതമാനവും ഈ സംസ്ഥാനത്തിലാണ്; ഡല്‍ഹിയോ മഹാരാഷട്രയോ അല്ല

അടുത്ത ലേഖനം
Show comments