Webdunia - Bharat's app for daily news and videos

Install App

ബിജു രാധാകൃഷ്ണന്‍റെ ‘സിഡി മൊഴി’ ഉമ്മന്‍‌ചാണ്ടിയെ വെള്ളം കുടിപ്പിച്ച വര്‍ഷം

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2015 (20:28 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സരിത നായരെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്‌ണന്‍ നല്‍കിയ മൊഴിയും തുടര്‍ന്ന് നടന്ന സി ഡി വേട്ടയും 2015ല്‍ രാഷ്ട്രീയ കേരളത്തിലെ കൌതുകക്കാഴ്ചയായി. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ മൊഴി നല്കവേയായിരുന്നു ബിജു രാധാകൃഷ്‌ണന്റെ വിവാദമായ വെളിപ്പെടുത്തല്‍. ഉമ്മന്‍‌ചാണ്ടിയും സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ബിജു കമ്മീഷനു മുമ്പാകെ അറിയിച്ചു.
 
മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആറു പേരുമൊത്തുള്ള സരിതയുടെ വീഡിയോ തന്റെ കൈയിലുണ്ട്. അഞ്ചു പേരുമൊത്തുള്ള ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിരുന്നു. ആറാമന്‍ മുഖ്യമന്ത്രിയായതിനാല്‍ ആ ദൃശ്യങ്ങള്‍ കാണിച്ചിരുന്നില്ല.
 
മന്ത്രിമാരായ അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍ എം എല്‍ എ, ആര്യാടന്‍ ഷൌക്കത്ത്, അനില്‍ കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും ബിജു മൊഴി നല്കിയിട്ടുണ്ട്. പാണക്കാട് ബഷീറലി തങ്ങളുമായും സരിതയ്ക്ക് ബന്ധമുണ്ടെന്നും ബിജു പറഞ്ഞു. 
 
ടീം സോളാറിന്റെ വിവരങ്ങള്‍ ബെന്നി ബഹനാന് അറിയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബെന്നിയെ വിവരങ്ങള്‍ അറിയിച്ചതെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ ജാമ്യം എടുക്കാന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെന്നും ബിജു നല്കിയ മൊഴിയില്‍ വ്യക്തമാക്കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

Show comments