Webdunia - Bharat's app for daily news and videos

Install App

ചൂരല്‍ ഉരുളിച്ച ആത്മപീഡന വഴിപാട്‌

Webdunia
ബുധന്‍, 12 മാര്‍ച്ച് 2008 (11:10 IST)
ചൂരല്‍ ഉരുളിച്ച ആത്മപീഡനാപരമായ ക്ഷേത്രാചാരമാണ്‌. നരബലിയുടെ പ്രതീകമായാണ്‌ കണക്കാക്കുന്നത്‌. ഭദ്രകാളിയുടെ കോപം അടക്കാനാണ്‌ ഈ ആചാരമെന്നാണ്‌ വിശ്വാസം.

മധ്യതിരുവിതാം കൂറിലെ പ്രശസ്തമായ ഭദ്രകാളീ ക്ഷേത്രങ്ങളിലൊന്നാണ്‌ പത്തനംതിട്ട ജില്ലയിലെ കൂരമ്പാല പുത്തന്‍കാവ്‌ ക്ഷേത്രം. എം.സി. റോഡില്‍ അടൂരിനും പന്തളത്തിനും ഇടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

ആറടിയോളം ഉയരമുള്ളതാണ്‌ ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇതിനു പുറമേ യക്ഷി, മറുത തുടങ്ങിയ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌.

അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അടവി എന്ന ചടങ്ങാണ്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമാക്കുന്നത്‌. പടയണിയോട്‌ ബന്ധപ്പെട്ട ഈ ചടങ്ങ്‌ ഒരു മഹോത്സവത്തിന്റെ പ്രാധാന്യത്തോടെയാണ്‌ ഇവിടെ ആഘോഷിക്കുന്നത്‌.

കൂരമ്പാല പുത്തന്‍കാവ്‌ ക്ഷേത്രത്തിലെ അടവിയോട് അനുബന്ധിച്ച്‌ ചൂരല്‍ ഉരിളിച്ച എന്നൊരു ചടങ്ങ്‌ നടത്തുന്നുണ്ട്‌. കാര്യസാധ്യത്തിനായുള്ള വഴിപാടായി സങ്കല്‍പിച്ചാണ്‌ ഇത്‌ നടത്തുന്നത്‌. പുരുഷന്‍ മാത്രമാണ്‌ ഇതില്‍ പങ്കെടുക്കുക.

മകരഭരണി എഴുന്നെള്ളിപ്പിന്‌ ശേഷം നടക്കുന്ന ചുട്ടുവയ്‌പിന്‌ ശേഷം കാവിനകത്ത്‌ വീക്കു ചെണ്ട കൊട്ടി പിശാചുക്കളെ കൂകി വിളിക്കുന്നു. ഇതിനു ശേഷമുള്ള ഒന്‍പതു ദിവസം പടയണി നടത്തുന്നു. പത്താം ദിവസമാണ്‌ ചൂരല്‍ ഉരുളിച്ച.

ഇതിനായി 41 ദിവസം വ്രതം നോറ്റ ഭക്തന്മാര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ചെന്ന്‌ ഭസ്മം വാങ്ങി അടുത്തുള്ള ചൂരല്‍ക്കാടുകളിലേക്ക്‌ ഓടി ആയുധങ്ങളുടെ സഹായമില്ലാതെ ചൂരല്‍വള്ളി പിഴുതെടുക്കുന്നു.

ഇതുമായി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന ഭക്തര്‍ പ്രദക്ഷിണം വച്ചതിന്‌ ശേഷം ചൂരര്‍ ദേഹത്ത്‌ ചേര്‍ത്ത്‌ കെട്ടി താഴെവീണ്‌ വടക്കോട്ടുരുളുന്നു. ഇങ്ങനെ ഉരുളുമ്പോള്‍ ചൂരലിന്‍റെ മുള്ളുകള്‍ ദേഹത്ത്‌ തുളച്ചു കയറി രക്തം ചീറ്റും.

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാണക്യ നീതി: ഈ 5 സ്ത്രീകള്‍ക്ക് എല്ലാ ബന്ധങ്ങളിലും ബഹുമാനം ലഭിക്കും

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ക്ഷേത്രമണി അടിക്കാറുണ്ടോ, അങ്ങനെ ചെയ്യരുത്!

നിങ്ങള്‍ ഒരു നിഷ്‌കളങ്കനായ വ്യക്തിയാണോ? നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

കൈനോട്ടത്തില്‍ മറുകുകളുടെ പങ്ക് എന്തെന്നറിയുമോ

Show comments