Webdunia - Bharat's app for daily news and videos

Install App

സ്കന്ദഷഷ്ഠി -കുടുംബസൗഖ്യത്തിനും സൗഭാഗ്യത്തിനും

Webdunia
ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊന്നില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം.

ജാതകത്തില്‍ ചൊവ്വ, ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്.

സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ല ബ ワിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്.

ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച് ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.


സ്കന്ദഷഷ്ഠിവ്രം എടുക്കേണ്ട വിധം

വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.

ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്‍റെ ചിത്രം വയ്ക്കണം.

പു ഷ ᅲങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ടിക്കണം. ഭഗവാന്‍റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ.

സൂര്യോദയത്തിന് ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ച് കഴിയണം. ഷഷ്ഠിദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും വേണം.

ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്. സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാ ണ

സ്കന്ദഷഷ്ഠി:ഐതീഹ്യം

സപ്തമഹര്‍ഷികളില്‍ ശ്രേഷ്ഠനാകാന്‍ നാരദമഹര്‍ഷിക്ക് ഒരാഗ്രഹം. അദ്ദേഹം ഗണപതിയുടെ ഉപദേശം തേടി. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തില്‍കൂടിയും കാര്‍ത്തികേയ വ്രതത്തില്‍ കൂടിയും സുബ്രഹ്മണ്യനെ സംപ്രീതനാക്കാമെങ്കില്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഗണപതി നാരദനെ ഉപദേശിച്ചു.

നാരദമുനി ഷണ്‍മുഖനെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. സ്കന്ദദേവന്‍റെ മാഹാത്മ്യങ്ങള്‍ ആലപിച്ചു. അങ്ങനെ ഇഷ്ടകാര്യ സിദ്ധി ലഭിച്ച നാരദന്‍ ശ്രേഷ്ഠനായിത്തീര്‍ന്നു.

അഗസ്ത്യമഹര്‍ഷിയുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യമുണ്ട്. അഗസ്ത്യന്‍ സ്കന്ദ പൂജയിലൂടെ കുമാരനെ പ്രത്യക്ഷപ്പെടുത്തി പ്രണവ മന്ത്രി മഹാത്മ്യം ഗ്രഹിച്ച് സര്‍വ്വജ്ഞാനിയായി തീര്‍ന്നു.

വസിഷ്ടമഹര്‍ഷിയുടെ ഉപദേശ പ്രകാരം സ്കന്ദഷഷ്ഠി അനുഷ്ടിച്ച മുചുകുന്ദ ചക്രവര്‍ത്തിക്ക് മുന്നില്‍ മധുരാരൂഢനായ സ്കന്ദസ്വാമി പരിവാരസമേതം ദര്‍ശനമരുളുകയും സര്‍വ്വാഭീഷ്ട പ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു.

ഒന്‍പത് വര്‍ഷംകൊണ്ട് ശ്രീപാര്‍വ്വതി 108 ഷഷ്ഠിവ്രതം അനുഷ്ടിച്ചുവെന്നാണ് വിശ്വാസം.


ഷഷ്ഠി അനുഷ്ഠാനം പലതരം

വൃശ്ചികത്തില്‍ ആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധം ഒരു വര്‍ഷത്തില്‍ 12 ഷഷ്ഠി അനുഷ്ടിക്കാറുണ്ട്.

ഒന്‍പത് വര്‍ഷം കൊണ്ട് 108 ഷഷ്ഠിയും അനുഷ്ടിക്കാറുണ്ട്.

ഒന്നാം സംവത്സരത്തില്‍ പാല്‍പ്പായസവും രണ്ടാം സംവത്സരത്തില്‍ ശര്‍ക്കരപായസവും മൂന്നാം സംവത്സരത്തില്‍ വെള്ള നിവേദ്യവും നാലാ സംവത്സരത്തില്‍ അപ്പവും അഞ്ചാം സംവത്സരത്തില്‍ മോദകവും ആറാം സംവത്സരത്തില്‍ പശുവിന്‍പാലും ഏഴാം സംവത്സരത്തില്‍ ഇളനീരും എട്ടാം സംവത്സരത്തില്‍ പാനകവും ഒന്‍പതാം സംവത്സരത്തില്‍ ഏഴുമണി കുരുമുളകും നേദിക്കുന്നതാണ് വ്രതവിധി.

അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമെടുത്ത് ക്ഷേത്രത്തില്‍ താമസിക്കുന്ന കഠിനഷഷ്ഠിയും ചിലര്‍ നോക്കാറുണ്ട്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

Show comments