എത്ര അടുപ്പമുണ്ടെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നത് നല്ല ശീലവുമല്ല. സംശയങ്ങള്‍ തോന്നിയാല്‍ രഹസ്യമായി നിരീക്ഷിക്കുനതിനേക്കാള്‍ നല്ലത് തുറന്നുചോദിക്കുകയാണ്.
രഹസ്യനിരീക്ഷണം പലപ്പോഴും ആവശ്യമില്ലാത്ത സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ജനിപ്പിക്കാനും അവ നീറിപ്പുകഞ്ഞ് പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ത്തന്നെ മാറ്റം വരാനും സഹായിക്കും.
രാധയുണ്ടാക്കിയ പുകില്‍- അടുത്ത പേജ്
കാണുന്നത് പലപ്പോഴും സത്യമാവണമെന്നില്ല. കൂട്ടുകാരനൊട് ഒരു സ്തീയെ അഭിസംബോധന ചെയ്യുന്നതു പോലെ മെസേജ് അയക്കുന്ന പുരുഷന്മാരും അതേപോലെ കൂട്ടുകരിയോട് തമാശരൂപേണ ഒരു പുരുഷനെപ്പേലെ പെരുമാറുന്നവരുമുണ്ട്. (രാധാകൃഷ്ണനെ രാധയെന്നു വിളിച്ച് പുകിലായ പോലെ). ഇനി പങ്കാളിയുടെ മേല്‍ ഒരു കണ്ണുവേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നങ്ങളിലായിരിക്കണം.