Webdunia - Bharat's app for daily news and videos

Install App

അവനെ ആകര്‍ഷിക്കാന്‍ മദ്യസേവ!

Webdunia
IFM
ആഗ്രഹിക്കുന്ന പെണ്ണിനെ കിട്ടിയില്ലെങ്കില്‍ മദ്യപാനത്തിലേക്ക് തിരിയുന്ന പുരുഷന്‍മാരെ നമ്മള്‍ ആവോളം കണ്ടിട്ടുണ്ട്. എന്നാല്‍ ആഗ്രഹിച്ച് ചെക്കനെ കിട്ടാന്‍ പെണ്ണ് മദ്യപാനം തുടങ്ങിയാലൊ?

സുരപാനം പുരുഷനെ ആകര്‍ഷിക്കുമെന്ന് കരുതുന്ന ഒരു പെണ്‍ തലമുറ പാശ്ചാത്യ നാടുകളില്‍ വളര്‍ന്നുവരികയാണത്രെ! ഒരു ഓസ്ട്രേലിയന്‍ ഏജന്‍സി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ലയോള മെയ്മോണ്ട് യൂണിവേഴ്സിറ്റിയിലെയും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലേയും 3600 വിദ്യാര്‍ത്ഥികളിലാണ് സര്‍വെ നടത്തിയത്.

പഠന വിധേയരാക്കിയവരില്‍ 71 ശതമാനം പെണ്‍കുട്ടികളും കൂട്ടുകാരന്‍റെ സ്നേഹം പിടിച്ചു പറ്റാനായി മദ്യപാനം നടത്തുന്നവരാണ്.

  ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ് വിവിധ മദ്യ ബ്രാന്‍ഡുകളെക്കുറിച്ച് അറിവുള്ളതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം      
ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ് വിവിധ മദ്യ ബ്രാന്‍ഡുകളെക്കുറിച്ച് അറിവുള്ളതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം. പെണ്‍കുട്ടികളുടെ മദ്യപാനം ഒരു പാശ്ചാത്യ രീതിയായി മാറിയതായി സര്‍വേനടത്തിയ ഓസ്ട്രേലിയന്‍ നാഷണല്‍ കൌണ്‍സില്‍ ഓണ്‍ ഡ്രഗ്സ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ജിനൊ വമ്പാക്ക പറയുന്നു. കഴിഞ്ഞ ദശകത്തിലാണ് ഇത് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളിലെ മദ്യപാനം പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വെയില്‍ കണ്ടെത്തി. അമിതമായ മദ്യപാനവും ലൈംഗികാര്‍ഷണവും ഭാവപ്രകടനങ്ങളുമാണ് പുരുഷനെ ആകര്‍ഷിക്കുന്നതെന്ന് കരുതുന്നവരാണ് അധികം സ്ത്രീകളും. ഒരു വേദിയില്‍ അഞ്ച് പ്രാവ്ശ്യമെങ്കിലും മദ്യപിക്കുന്ന സ്ത്രീകളെയാണ് പുരുഷന്‍മാര്‍ സുഹൃത്തുക്കളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്ന് 26 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ കരുതുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഏതായാലും ഇന്ത്യയില്‍ ഇത്തരമൊരു പ്രവണത അധികം വേരൂന്നിയിട്ടില്ലെന്നതില്‍ നമുക്ക് ആശ്വസിക്കാം!

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

അന്താരാഷ്ട്ര യോഗദിനം 2025 : ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

Show comments