Webdunia - Bharat's app for daily news and videos

Install App

ആ പ്രണയകഥയിലെ നായകന്‍ വിക്രം!

Webdunia
ബുധന്‍, 22 ഫെബ്രുവരി 2012 (15:09 IST)
PRO
ചിയാന്‍ വിക്രം ഒരു പ്രണയകഥയില്‍ നായകനാകുന്നു. വിക്രമിന്‍റെ കരിയറില്‍ ആക്ഷന്‍ ചിത്രങ്ങളാണ് കൂടുതല്‍. പൂര്‍ണമായും ലവ് സ്റ്റോറി എന്നുപറയാവുന്ന ഒരു സിനിമ പോലും ഇല്ലെന്നു പറയാം. പി സി ശ്രീറാമിന്‍റെ ‘മീര’യാണെങ്കിലും ബാലയുടെ ‘സേതു’ ആണെങ്കിലും പ്രണയം സംസാരിക്കുന്ന ആക്ഷന്‍ ഡ്രാമകളായിരുന്നു.

എന്നാല്‍ വിക്രം ഇതാ പൂര്‍ണമായും ഒരു പ്രണയകഥയില്‍ നായകനാകുകയാണ്. ഒരു ഫീല്‍ ഗുഡ് സിനിമയില്‍. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാണ്ഡിരാജ് എഴുതിയ തിരക്കഥ വായിച്ച് വിക്രം ഒ കെ പറഞ്ഞുകഴിഞ്ഞു.

പശങ്ക, വംശം, മറീന എന്നീ സിനിമകള്‍ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ‘മറീന’യിലെ പ്രണയരംഗങ്ങള്‍ ഏവരും പ്രശംസിച്ചപ്പോഴാണ് അടുത്തത് ഒരു ലവ് സ്റ്റോറി ആയാലെന്തെന്ന് പാണ്ഡിരാജ് ചിന്തിച്ചത്. മറീനയുടെ പ്രൊമോഷണല്‍ ഗാനത്തില്‍ വിക്രം പ്രത്യക്ഷപ്പെട്ടിരുന്നു.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘താണ്ഡവ’ത്തിനും ബിജോയ് നമ്പ്യാരുടെ ‘ഡേവിഡി’നും ശേഷം പാണ്ഡിരാജിന്‍റെ റൊമാന്‍റിക് എന്‍റര്‍ടെയ്നറില്‍ അഭിനയിക്കാനാണ് വിക്രം തീരുമാനിച്ചിരിക്കുന്നത്.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments