Webdunia - Bharat's app for daily news and videos

Install App

ഇറാന്‍കാരിയോട് പ്രണയം; KSU നേതാവിനെതിരെ കേസ്!

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2012 (13:02 IST)
PRO
PRO
വിദേശ വിദ്യാര്‍ഥിനിയോട് പ്രണയം തോന്നിയ കെ എസ് യു നേതാവ് ഇപ്പോള്‍ പുലിവാലുപിടിച്ച അവസ്ഥയിലാണ്. വിദ്യാര്‍ഥി നേതാവിന്റെ ശല്യം സഹിക്കാനാവുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയതോടെയാണിത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിലോസഫി പഠനവിഭാഗത്തിലെ പി ജി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും മുന്‍ സെനറ്റംഗവുമായ കെ എസ് യു നേതാവാണ് കഥാനായകന്‍. ക്യാമ്പസിലെ ഇംഗ്ലിഷ് ഡിപാര്‍ട്ട്മെന്റ് നാലാം സെമസ്റ്റര്‍ ഗവേഷണ വിദ്യാര്‍ഥിനിയായ ഇറാന്‍ വനിതയെ പ്രണയാഭ്യര്‍ത്ഥനയുമായി ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയാണത്രേ. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും മൂലം സഹികെട്ടാണ് വിദ്യാര്‍ഥിനി വൈസ് ചാന്‍സലര്‍ക്കും വിദ്യാര്‍ഥിക്ഷേമവിഭാഗം തലവനും പരാതി നല്‍കിയത്. വൈസ് ചാന്‍സലര്‍ ഈ പരാതി സ്റ്റുഡന്റ്സ് ഗ്രീവന്‍സ് സെല്ലിന് കൈമാറുകയും ചെയ്തു. ഇവരുടെ അന്വേഷണത്തിനൊടുവിലാണ് പരാതി പൊലീസിന് നല്‍കിയത്. അതോടെ കേസുമെടുത്തു.

വിഷയം റാഗിംഗും സ്ത്രീ പീഡനവുമൊക്കെയായി മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇതെല്ലാം തന്റെ രാഷ്ട്രീയ എതിരാളികളുടെ കളിയാണെന്നും തന്നെ തോജോവധം ചെയ്യാനാണ് ഇവരുടെ ശ്രമമെന്നുമാണ് വിവാദ നേതാവിന്റെ വാദം.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments