Webdunia - Bharat's app for daily news and videos

Install App

ഈ രീതിയിലുള്ള പ്രണയമാണോ ? എങ്കില്‍ ഉറപ്പിക്കാം... നിങ്ങളുടെ മാനസികനില തെറ്റും !

Webdunia
ചൊവ്വ, 18 ജൂലൈ 2017 (14:31 IST)
പ്രണയം എന്നത് ഒരു പ്രത്യേക അനുഭവമാണ്. അതുകൊണ്ടുതന്നെ പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. പ്രണയത്തിന് ചില പ്രത്യേക അവസ്ഥകളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിലരെ പ്രണയം വട്ടു പിടിപ്പിയ്ക്കും. മറ്റു ചിലരെയാവട്ടെ പ്രണയം സാമാന്യബോധത്തില്‍ നിന്നും പുറകോട്ടു നടത്തും. അങ്ങിനെപോകുന്നു ഇത്. പ്രണയത്തെക്കുറിച്ച് അദ്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം. 
 
പ്രണയത്തിന്റെ ആദ്യസ്റ്റേജില്‍ ഇതൊരു വികാരമായിരിക്കും. ഈ കാലയളവില്‍ ഭക്ഷണം പോലും മറക്കുന്ന അവസ്ഥയാണ് മിക്കവരിലും ഉണ്ടാകുക. അതായത് പ്രണയം കാരണം എല്ലാം മറക്കുന്ന അവസ്ഥ. രണ്ടാം സ്റ്റേജിലാണ് തലച്ചോര്‍ ന്യൂറോകെമിക്കല്‍സ് പുറപ്പെടുവിക്കുക. ഇതു സന്തോഷകരമായ ഉത്കണ്ഠയ്ക്ക് കാരണമാകും. മൂന്നാംസ്‌റ്റേജില്‍ ഈ പ്രണയം ശരിയായ തീരുമാനമാണോ അല്ലയോ എന്ന ചിന്തയുണ്ടാകാം. നാലാംസ്‌റ്റേജില്‍ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയാകും. അഞ്ചാം സ്‌റ്റേജില്‍ വിശ്വാസവും അടുപ്പവുമെല്ലാം വര്‍ദ്ധിയ്ക്കും. 
 
പ്രണയം നിങ്ങളെ അന്ധനാക്കുകയും ഉത്തരവാദിത്വങ്ങളില്‍ നിന്നും പുറകോട്ടു വലിക്കുകയും ചെയ്യും. പലരും ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാത്ത അവസ്ഥയിലായി മാറുകയും ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തുപോകുകയും ചെയ്തേക്കും. പ്രണയം എന്നത് ആളുകളിലെ, പ്രത്യേകിച്ചു സ്ത്രീകളിലെ ശരീരഭാരം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു. യുകെമെഡിക്‌സ് ഡോട്ട് കോമിലുള്ള ലേഖനത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
 
ഒരാളുടെ കണ്ണില്‍ നോക്കിയാല്‍ അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്കു പ്രണയമുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിയ്ക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ നടത്തിയ പഠനത്തില്‍ പറയുന്നത്. പ്രണയമാണോ അതോ കാമമാണോ അതെന്ന് ആ കണ്ണുകള്‍ വെളിപ്പെടുത്തും. അതുപോലെ നല്ല സംഗീതം രണ്ടുപേരില്‍ പ്രണയഭാവങ്ങളുണര്‍ത്താന്‍ പ്രേരകമാണെന്നും ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments