Webdunia - Bharat's app for daily news and videos

Install App

ഒരു പ്രണയപുഷ്പം കൂടി കരിഞ്ഞു, അമല - വിജയ് കണ്ണീര്‍ക്കഥ!

Webdunia
തിങ്കള്‍, 11 ജൂണ്‍ 2012 (18:27 IST)
PRO
സംവിധായകനും നായികയും തമ്മിലുള്ള പ്രണയം തകര്‍ന്നതിനെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം വരുന്ന മറുപടി പ്രഭുദേവ - നയന്‍‌താര ബന്ധത്തേക്കുറിച്ചായിരിക്കും. എന്നാലിതാ, മറ്റൊരു സംവിധായകനും നടിയും തങ്ങളുടെ പ്രണയബന്ധത്തിന് തിരശ്ശീലയിട്ടിരിക്കുന്നു.

മദ്രാസിപ്പട്ടിണം, ദൈവത്തിരുമകള്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ഹോട്ട് സംവിധായകനായി മാറിയ എ എല്‍ വിജയ്‌യും തെന്നിന്ത്യയിലെ പുതിയ ഹരം അമല പോളുമാണ് തങ്ങളുടെ പ്രണയജീവിതത്തിന് ഇടയ്ക്ക് വച്ച് ‘കട്ട്’ പറഞ്ഞിരിക്കുന്നത്. ദൈവത്തിരുമകളിന്‍റെ സെറ്റില്‍ വച്ചാണത്രെ അമല പോളും വിജയ്‌യും പ്രണയത്തിലായത്. പിന്നീട് വിജയ്‌യുടെ എല്ലാ ഫാമിലി ഫംഗ്ഷനുകളിലും അമലയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇവര്‍ ഉടന്‍ തന്നെ വിവാഹിതരാകുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞത്. പുതിയ വിവരം, ഇരുവരും പിരിഞ്ഞിരിക്കുന്നു. വിജയ്‌ക്ക് അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുന്നതിന്‍റെ തിരക്കിലാണ് വീട്ടുകാര്‍.

അടുത്തിടെ ഇരുവരും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലുണ്ടായിരുന്നു. രാം‌ചരണ്‍ തേജയുടെ തെലുങ്ക് സിനിമയുടെ ഗാനരംഗത്തിന്‍റെ ചിത്രീകരണത്തിനായാണ് അമല പോള്‍ ലണ്ടനിലെത്തിയത്. വിക്രം ചിത്രമായ താണ്ഡവത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിജയ്‌യും അവിടെയുണ്ടായിരുന്നു.
ലണ്ടനിലെത്തുമ്പോള്‍ തമ്മില്‍ കാണാമെന്ന് ഇവര്‍ കുറേനാള്‍ മുമ്പേ തീരുമാനിച്ചിരുന്നതാണത്രെ. എന്നാല്‍ ഇരുവരും തമ്മില്‍ ഒരു ഫോണ്‍കോള്‍ പോലും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമല പോളും വിജയ്‌യും ഇപ്പോള്‍ അവരവരുടെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ഇതിനിടയില്‍ പ്രണയിക്കാന്‍ സമയം ലഭിക്കാതെ പോയതാണോ ഇവര്‍ പിരിയാന്‍ കാരണമായത് എന്ന് അന്വേഷിക്കുകയാണ് കോളിവുഡ് പാപ്പരാസികള്‍.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

Show comments