Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയോട് പെരുമാറുമ്പോള്‍

കാമുകിയോട് പെരുമാറുമ്പോള്‍
ചില കാമുകന്മാര്‍ വിഷാദ ഭാവത്തിലിരിക്കുന്നത് കാണാം മിക്കപ്പോഴും. എന്താണ് കാരണമെന്ന് തിരക്കിയാല്‍ -
അവള്‍ക്കെപ്പോഴും ദേഷ്യമാണ്.

ഞാനെന്ത് ചെയ്താലും കുറ്റം. ഇനിയെന്ത് ചെയ്യും?

കാമുകന്‍റെ ദുഖം കൂടി വരുന്നു. എല്ലാ കാമുകന്മാര്‍ക്കുമുള്ള പ്രശ്നമാണിത്. കാമുകി വേണ്ടവിധം സ്നേഹം പ്രകടിപ്പിക്കുന്നില്ല. അല്ലെങ്കില്‍ വലിയ ദുശാഠ്യക്കാരിയാണ് എന്നൊക്കെ.

എന്നാല്‍ ഇതിന്‍റെ കാരണമന്വേഷിച്ചുപോയാല്‍ കുറ്റം സ്വന്തം പിടിപ്പുകേടാണെന്ന് ബോധ്യമാവും. പുരുഷന്മാര്‍ക്ക് കാമുകിമാരോട് എങ്ങനെ പെരുമാറണമെന്നറിയാത്തതാണ് പ്രശ്നം. അങ്ങോട്ടുകൊടുക്കുന്നത് പോലല്ലേ തിരിച്ച് കിട്ടൂ.

കാമുകിമാരോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ... അവരുടെ പിണക്കം മാറ്റാനും എപ്പോഴും സന്തോഷവതികളായി ഇരിക്കാനും ഇത് സഹായിക്കും. അവരെ സന്തോഷിപ്പിക്കാന്‍ ചില വഴികള്‍.

1. കാമുകിക്ക് പ്രിയപ്പെട്ട ചില പ്രത്യേക ദിവസങ്ങളുണ്ടാവും. ജന്മദിനം, തമ്മില്‍ ആദ്യം കണ്ട ദിനം, വാലന്‍റൈന്‍സ് ഡേ... ഇങ്ങനെയുള്ള ദിവസങ്ങള്‍ ഓര്‍ത്തിരിക്കുകയും അവള്‍ക്ക് സമ്മാനങ്ങളോ കാര്‍ഡുകളോ നല്‍കുകയും ചെയ്യുക. അവളുടെ കാര്യങ്ങളില്‍ അതീവശ്രദ്ധ പാലിക്കുന്നുണ്ടെന്ന് ഇത് അവളെ ബോധ്യപ്പെടുത്തും.

2. കാമുകിയോടൊത്ത് ഭക്ഷണം കഴിക്കുമ്പോഴോ, റെസ്റ്റോറന്‍റുകളില്‍ പോകുമ്പോഴോ ഒക്കെ അവളുടെ ഇഷ്ടവും താല്പര്യവും നോക്കി പെരുമാറുക.

3. ദിവസവും കണ്ട് മുട്ടുമ്പോള്‍ സന്തോഷവും പിരിയുമ്പോള്‍ ദുഖവും പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. അടുത്തദിവസം കാണുന്നതു വരെ സന്തോഷമായിരിക്കാന്‍ പ്രിയതമയെ ആശംസിക്കുകയുമാവാം.

4. കാമുകിയുമൊത്ത് സന്തോഷം പങ്കിടുന്നതിന്‍റെ ചിത്രങ്ങളെടുത്ത് ഒരു ഫോട്ടോ ആല്‍ബം ഉണ്ടാക്കുക. സ്വകാര്യ നിമിഷങ്ങളില്‍ മധുരമുള്ള ഓര്‍മ്മയായി ആ ചിത്രങ്ങള്‍ കൂട്ടിനുണ്ടാവും. ആ ചിത്രങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നത് കാമുകിക്ക് ഇഷ്ടമുള്ള കാര്യമാവും.

5. ഡയറിക്കുറിപ്പുകള്‍ അവളെ കാണിക്കുകയും ഡയറിയില്‍ കാമുകിയെപ്പറ്റിയുള്ള വാചകങ്ങള്‍ കൂടുതല്‍ മധുരതരമാക്കാന്‍ ശ്രമിയ്ക്കുക.

6. അവളോടൊത്തുള്ള നിമിഷങ്ങളില്‍ സ്നേഹത്തെപ്പറ്റിയും ഭാവി ജീവിതത്തെപറ്റിയും സംസാരിക്കുക. എത്രമാത്രം അവളെ സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. അറിയുക, സ്നേഹം ഉള്ളില്‍ വച്ച്കൊണ്ടിരിക്കാന്‍ ഉള്ളതല്ല.

7. അവളുടെ ചെറിയ ചെറിയ നേട്ടങ്ങളെപ്പോലും ഏറെ അഭിനന്ദിക്കുക. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവളെ പ്രോത്സാഹിപ്പിക്കുക.

8. കാമുകി ദുഖിച്ചിരിക്കുകയാണെങ്കില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച് മനസിലാക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുക. പുരുഷന്‍റെ ആശ്വാസവചനങ്ങള്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടാവും.

9. അവളോട് അടുത്ത് പെരുമാറുമ്പോള്‍ അന്തസും മര്യാദയും പാലിക്കാന്‍ ശ്രമിക്കുക. മാന്യമായ ഇടപെടലാണ് ഉള്ളതെങ്കില്‍ അവള്‍ക്ക് സ്നേഹവും ബഹുമാനവും കൂടുകയേയുള്ളൂ.

Share this Story:

Follow Webdunia malayalam