Webdunia - Bharat's app for daily news and videos

Install App

നായികയോട് പ്രേമം, തല്ല്, ഒടുവില്‍ പൊലീസ് കേസ്!

Webdunia
വെള്ളി, 8 ജൂണ്‍ 2012 (15:44 IST)
PRO
വിനയന്‍ സംവിധാനം ചെയ്യുന്ന ‘ഡ്രാക്കുള’ എന്ന ചിത്രത്തിലെ നായകനായ സുധീറിന് ചിത്രത്തിലെ നായികയായ പ്രിയയോട് തോന്നിയ പ്രണയം തല്ലിലും പൊലീസ് കേസിലും കലാശിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രിയയെ വ്യാഴാഴ്ച രാത്രി കടവന്ത്രയില്‍ വച്ച് പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പൊലീസ്‌ കേസെടുത്തു.

സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്‍റെ പിറകേ നടന്ന് ശല്യപ്പെടുത്തുമായിരുന്നു എന്നാണ് പ്രിയയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ പ്രിയയ്ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇത് പലതവണ തുറന്നുപറയുകയും ചെയ്തിരുന്നതാണ്. ശല്യം സഹിക്കാനാകാതെ പ്രിയ സ്വന്തം അമ്മയോട് ഇക്കാര്യം പറഞ്ഞു. പ്രിയയുടെ അമ്മ സുധീറിന്‍റെ ഭാര്യയെ വിളിച്ച് കാര്യം അവതരിപ്പിച്ചു.

ഇതില്‍ പ്രകോപിതനായ സുധീര്‍ ഡാന്‍സ്‌ ക്‌ളാസ്‌ കഴിഞ്ഞ്‌ കാറില്‍ മടങ്ങുകയായിരുന്ന പ്രിയയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവത്രെ.

ചെറിയ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചുവന്നിരുന്ന സുധീറിനെ വിനയന്‍ ഡ്രാക്കുളയിലെ നയകനായി തെരഞ്ഞെടുക്കുകയായിരുന്നു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments