Webdunia - Bharat's app for daily news and videos

Install App

പമേലക്ക് വീണ്ടും പ്രണയിക്കണം

Webdunia
ബേവാച്ച് നായിക പമേല അന്‍ഡേഴ്സണ് ഇനി ഒരു വെടിക്കെട്ട് പ്രേമം വേണം. രണ്ട് കുട്ടികളുടെ അമ്മയായ ഈ ഹോളീവുഡ് സെക്സ് ബോംബിന് ഈ വര്‍ഷം നാല്‍പത് തികയുകയാണ്. കാമുകനും റോക്ക് താരം കിഡ് റോക്കിന് പമേല ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയിട്ട് നാലുമാസമേ പിന്നിട്ടുള്ളു.

ഇനി ഒരു തീവ്ര പ്രണയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്-ഡെയ്ലി മെയിലിനു നല്‍കി അഭിമുഖത്തില്‍ പമേല നയം വ്യക്തമാക്കി.

പമേലയെ സംതൃപ്തിപ്പെടുത്തി അവളുടെ കുടുംബത്തില്‍ കഴിയാന്‍ ഒരു പുരുഷനും കഴിയില്ലെന്നാണ് പൂര്‍വ്വ കാമുകന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

തന്‍റെ കുട്ടികള്‍ക്ക് ഒരു അച്ഛന്‍റെ സ്നേഹം കിട്ടാന്‍ വേണ്ടിയാണ് താന്‍ ഇനിയും ഒരു പുരുഷനെ തേടുന്നതെന്ന് പമേല പറയുന്നു. കുട്ടികളുടെ ജീവിതം പൂര്‍ണ്ണമാകണമെങ്കില്‍ അവര്‍ക്ക് അച്ഛന്‍റെ സ്നേഹവും കിട്ടണം. എന്‍റെ കുടുംബത്തെ രക്ഷിക്കാനായി ആരും വരണമെന്നില്ല, ഞങ്ങള്‍ക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല.

എന്നാല്‍ എന്നെ പ്രേമിക്കാന്‍ വരുന്നയാളിന് എന്‍റെ കുഞ്ഞുങ്ങളെ സ്നേഹിക്കാനും കഴിയണം. സെക്സ് താരത്തിനുള്ളിലെ അമ്മ പ്രതികരിച്ചു. വര്‍ഷങ്ങള്‍ നീണ്ട ജനപ്രിയ സീരിയല്‍ ബേവാച്ചിന് ശേഷം വീണ്ടും ടെലിവിഷനില്‍ ഇറങ്ങാന്‍ ഒരുങ്ങുകയാണ് പമേല. ബിക്കിനി വേഷത്തില്‍ സമൃദ്ധമായ തന്‍റെ സൗന്ദര്യം തുറന്നു കാണിച്ചാണ് പമേല ബേവാച്ചിലൂടെ ശ്രദ്ധേയമായ താരമാകുന്നത്.ശസ്ത്രക്രിയയിലൂടെ മാറിന് വലിപ്പം കൂട്ടിയതും വാര്‍ത്തയായിരുന്നു.

ബേവാച്ചിന്‍റെ നിര്‍മ്മാതാക്കള്‍ പമേലയെ നായികയാക്കി പുതിയൊരു സീരിയലിന് പദ്ധതിയിട്ടിട്ടുണ്ട്. അഞ്ചുവര്‍ഷം തുടര്‍ച്ചയായ സ്റ്റാര്‍ ടി വി സംപ്രേക്ഷണം ചെയ്ത ബേവാച്ച് ലോകംമുഴുവന്‍ 1.1ബില്യന്‍ പ്രേക്ഷകരെ നേടി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നു.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിരീഡ്‌സ് വേദന പമ്പ കടക്കും ഇങ്ങനെ ചെയ്താല്‍..!

മസ്തിഷ്‌ക മരണം സംഭവിക്കാതിരിക്കാന്‍..! സിപിആര്‍ നല്‍കേണ്ടത് ഇങ്ങനെ

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം