Webdunia - Bharat's app for daily news and videos

Install App

പെണ്‍ ചങ്ങാത്തത്തിനായി ഒരു ദിനം

സെപ്തംബറിലെ മൂന്നാമത്തെ ഞായറാഴ്ച വനിതാ സൗഹൃ ദ ദിനമായി ആചരിക്കുന്നു

Webdunia
സെപ്തംബറിലെ മൂന്നാമത്തെ ഞായറാഴ്ച എല്ലാ കൊല്ലവും വനിതാ സൗഹൃ ദ ദിനമായി ആചരിക്കുന്നു -

1997 മുതല്‍. ലോകത്തെങ്ങുമുള്ള പെണ്‍ ചങ്ങാതിമാര്‍ക്ക് സ്നേഹവും സൗഹൃ ദവും സമ്മാനിക്കാന്‍, കഴിയുമെങ്കില്‍ വീണ്ടും ഒത്തുചേരാന്‍ , ബന്ധങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ ദിനം.

വനിതകള്‍ക്ക് കൂട്ടുകാരികളെ ഓര്‍ക്കാനും അവരുമായി ചങ്ങാത്തം പങ്കിടാനും പഴയ അയല്‍പക്കങ്ങളുടെയോ ക്ളാസ് മുറികളുടെയോ ഓഫീസുകളുടെയോ ഗൃഹാതുരതയിലേക്ക് ചെന്നെത്താനും ഒരു ദിനം. ഈ ദിവസത്തില്‍ കൂട്ടുകാരികളെ ഓര്‍മ്മിക്കാം, അവരെ വിളിക്കാം, അവരുമായി ഒത്തുചേരാം, വിദൂരത്തുള്ളവര്‍ക്ക് ആശംസാ കാര്‍ഡുകള്‍ അയയ് ക്കുകയും ചെയ്യാം.

ഏതൊരു സ്ത്രീയോടും ചോദിച്ചുനോക്കൂ. മറ്റൊരു സ്ത്രീയുമായും അവര്‍ക്കുള്ള സൗഹൃ ദത്തിന് പല സവിശേഷതകളുമുണ്ടായിരിക്കും. ഒരു സ്ത്രീയെ ഒരു പെണ്‍ സുഹൃത്തിനു മാത്രമേ നന്നായി മനസ്സിലാക്കാന്‍ കഴിയു. അവര്‍ പറയുന്നത് കേള്‍ക്കും. ആശ്വസിപ്പിക്കും. പ്രോത്സാഹിപ്പിക്കും.

വനിതാ സുഹൃത്തുക്കള്‍ പലതരത്തിലുള്ളതാവാം. സഹോദരിയാവാം, അമ്മയാവാം, അയല്‍ക്കാരിയാവാം, ഒരുമിച്ചു കളിച്ചുവളര്‍ന്നവരാവാം, കോളേജ-ില്‍ പഠിച്ചവരാകാം.

വാസ്തവത്തില്‍ അമേരിക്കയില്‍ വനിതാ സൗഹൃ ദദിനമെന്ന പേരില്‍ തുടങ്ങിയ ആഘോഷങ്ങളാണ് ആഗോള വ്യാപകമായ പെണ്‍ചങ്ങാത്ത ദിനമായി മാറിയത്. 1897 ല്‍ നാലു പെണ്‍കുട്ടികളുടെ സൗഹൃദത്തിന്‍റെ കൂട്ടായ്മയായ കപ്പ ഡെല്‍റ്റ (അര്‍ത്ഥം എന്നെന്നേക്കും സൗഹൃ ദം) യില്‍ നിന്നാണ് വനിതകളുടെ സൗഹൃ ദം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്.

വിര്‍ജ-ിനിയയിലെ സ്റ്റേറ്റ് ഫീമെയില്‍ നോര്‍മല്‍ സ് കൂളിലെ നാലു കൂട്ടുകാരികളായിരുന്നു സ്ത്രീകളുടെ സൗഹൃ ദത്തിനു മാത്രമായി ഒരു ആഘോഷം വേണമെന്ന് തിരിച്ചരിഞ്ഞത്. ഈ സ് കൂള്‍ ഇന്ന് ലോങ് വുഡ് യൂണിവേഴ്സിഠ്ടിയായി മാറി.

ചില സൗഹൃ ദങ്ങള്‍ അല്‍പം മാസത്തേക്കുമാത്രമായിരിക്കും. മറ്റു ചിലത് ഒരു ജ-ീവിതകാലം മുഴുവനും. സെപ്തംബറിലെ മൂന്നാമത്തെ ഞായറാഴ്ച ഒരു സ്ത്രീയുടെ ജ-ീവിതത്തിലെ ഏറ്റവും സവിശേഷതയാര്‍ന്ന സ്ത്രീയെ, സുഹൃത്തിനെ ഓര്‍ക്കാനുള്ളതാണ്. ആ സൗഹൃദത്തിന്‍റെ അമൂല്യത തിരിച്ചറിയാനുള്ളതാണ്.

വനിതാ സൗഹൃദദിനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തില്‍ നിന്നും ലഭിക്കും :

നാഷണല്‍ വിമന്‍സ് ഫ്രെന്‍ഡ്ഷിപ് ഡേ
കെയറോഫ് കപ്പ ഡെല്‍റ്റ സൊറോറിറ്റി
3201 പ്ളെയേഴ്സ് ലെയ്്
മെംഫിസ് ടി.എന്‍. 38125 (യു.എസ്.എ)
ഫോണ്‍ :901-748-1897 / 800-536-1897
ഇ മെയില്‍ : ഡമബബലയഡഡഃപടയയടഢണഫളട.മറഥ

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിരീഡ്‌സ് വേദന പമ്പ കടക്കും ഇങ്ങനെ ചെയ്താല്‍..!

മസ്തിഷ്‌ക മരണം സംഭവിക്കാതിരിക്കാന്‍..! സിപിആര്‍ നല്‍കേണ്ടത് ഇങ്ങനെ

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

Show comments