Webdunia - Bharat's app for daily news and videos

Install App

പ്രണയം സല്‍മാന് വേദന

Webdunia
IFMIFM
പ്രണയം എപ്പോഴും വേദന മാത്രം സമ്മാനിക്കുന്ന ബോളിവുഡ് നായകനാണ് സല്‍മാന്‍. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നു പുകള്‍പെറ്റ ആഷ് സല്‍മാനെ തള്ളിപ്പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കുന്നു. സല്‍മാന്‍-കത്രീനാ കൈഫ് ബന്ധം പിരിയലിന്‍റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വല്ലാതെ സ്നേഹിക്കുന്നതാണ് സല്ലുവിന്‍റെ കുഴപ്പമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കാമുകിയുടെ രക്ഷകര്‍ത്താവിന്‍റെ റോളാണ് കക്ഷിക്ക്. ധരിക്കുന്ന വേഷം, കൂടെ അഭിനയിക്കുന്ന ആള്‍ക്കാര്‍ ഇക്കാര്യത്തിലൊക്കെ നിര്‍ദ്ദേശവും ഉണ്ടാകും. ഇങ്ങനെ പ്രണയം വളര്‍ച്ചക്കു വിനയാകും എന്നു ബോദ്ധ്യം വന്നപ്പോഴാണ് സാക്ഷാല്‍ ആഷ് മസില്‍മാനെ തള്ളിപ്പറഞ്ഞത്.

കത്രീനയുമായി അടുക്കാന്‍ സല്ലുവിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇപ്പോള്‍ ഈ പ്രണയവും തകര്‍ച്ചയുടെ വക്കിലാണത്രേ. കത്രീനയെ സന്തോഷിപ്പിക്കാന്‍ സല്‍മാന്‍ ഒരുക്കിയ പിറന്നാള്‍ പാര്‍ട്ടിയാണ് പ്രശ്നമായത്. പാര്‍ട്ടിയില്‍ സംബന്ധിച്ച് ഷാരൂഖിനോട് തന്‍റെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാമോ എന്ന് സല്‍മാന്‍ ചോദിച്ചു.

IFMIFM
സ്വന്തം ഷോ ‘പാഞ്ച്‌വി പാസ്” സല്ലുവിന്‍റെ ഷോയ്ക്കു പിന്നിലായെന്ന് ആവലാതിപ്പെട്ടിരുന്ന ഖാന്‍ വരില്ലെന്നു തീര്‍ത്തുപറഞ്ഞു. തുടര്‍ന്ന് ഇരുവരും വാഗ്വാദത്തിലായി. കയ്യാംകളിയുടെ വക്കിലെത്തിയപ്പോള്‍ ഷാരൂഖിന്‍റെ ഭാര്യ ഗൌരി ഇടപെട്ട് അദ്ദേഹത്തെ വിളിച്ചുകൊണ്ടു പോയി.

പാര്‍ട്ടി അലങ്കോലമായതോടെ കത്രീന നീരസത്തിലായി. ഇനി വയ്യ എന്ന നിലപാടിലാണത്രേ സുന്ദരി. മുന്‍‌കോപവും സ്നേഹക്കൂടുതലും മാത്രമാണ് സല്ലുവിന്‍റെ പ്രശ്നങ്ങള്‍ എന്നു തീര്‍ത്തു പറയും സുഹൃത്തുക്കള്‍. വിവാഹിതനാകണമെന്ന് ആഗ്രഹിച്ചപ്പൊഴൊക്കെ കാമുകിമാര്‍ അകന്നു പോയി.

കത്രീന സല്ലുവിനെ നേരെയാക്കിയെടുക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ... ബോളീവുഡിലെ ചീത്തക്കുട്ടിയെ മെരുക്കിയെടുക്കാന്‍ ഇനി എന്നാണൊരു സുന്ദരിയെത്തുക?

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments