Webdunia - Bharat's app for daily news and videos

Install App

പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍ വിഷമിക്കരുത്; കാരണം നിങ്ങളെ സ്നേഹിച്ചത് മിഥ്യ ആയിരുന്നു

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2013 (17:22 IST)
PRO
പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍ ആ സാഹചര്യത്തെ നേരിടുക വളരെ പ്രയാസം നിറഞ്ഞ ഘട്ടമാണ്. പ്രണയത്തിന്റെ നിറമാര്‍ന്ന സ്വപ്നങ്ങള്‍, കാത്തിരുന്നതും ഒരുമിച്ച് കണ്ട കനവുകളും പിന്നെ ആദ്യമായി ചുംബിച്ച നിമിഷവും, എല്ലാം മറക്കുക എന്നത് പ്രയാസമാണ്, പക്ഷെ നേരിട്ടേ തീരൂ എന്ന യാഥാര്‍ഥ്യവും മറന്നുകൂട.

അല്ലെങ്കില്‍ വീണ്ടും നിങ്ങള്‍ വിഡ്ഢിയാകുകയാകും ഫലമെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഒരു വ്യക്തിയുടെ ശരീരത്തേക്കാള്‍ മനസ്സിനെയും മൂല്യങ്ങളെയുമാണല്ലോ സ്നേഹിക്കുന്നത്. നിങ്ങള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മൂല്യങ്ങള്‍ അയാളില്‍ ഇല്ലെങ്കില്‍ അയാള്‍ ഒരു മിഥ്യ ആയിരുന്നു എന്ന് സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കുകയാണ് ശരിയായ മാര്‍ഗ്ഗം.

പ്രശ്നങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന ആരോടെങ്കിലും തുറന്നു പറയുക. അയാളുടെ സ്ഥാനം നിങ്ങളുടെ മനസ്സിനു പുറത്തു തന്നെയാണെന്ന് സ്വയം പരിശോധിക്കുക. ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന എന്തെങ്കിലും വസ്തുക്കളോ സമ്മാനങ്ങളോ ഉണ്ടെങ്കില്‍ അവ ഉപേക്ഷിക്കുക.

PRO
അയാള്‍ക്കു വേണ്ടി ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും വിട്ടുവീഴ്ചകളും ഉപേക്ഷിക്കുക. ദേഷ്യവും വൈരാഗ്യവും ഉപേക്ഷിക്കുക. പ്രാര്‍ത്ഥനയും ദേവാലയങ്ങളില്‍ പോകുന്നതും, പ്രിയമുള്ളവരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കും.

എല്ലാ മുറിവുകളും മായ്ക്കുന്ന കാലം എല്ലാ വേദനകളെയും തൂത്തെറിയുമെന്നു വിശ്വസിക്കുക. പ്രതീക്ഷിക്കുക. പ്രണയത്തിന്റെ നൊമ്പരങ്ങളും നിങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി അകന്നുകൊള്ളും, തീര്‍ച്ച

വെബ്ദുനിയ വായിക്കുക

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

കൊഴുപ്പ് ഏറ്റവും വേഗത്തില്‍ കുറയ്ക്കാന്‍ പറ്റിയ വ്യായാമങ്ങള്‍ ഇവയാണ്

ജ്യൂസ് നല്ലതാണെന്നാണോ നിങ്ങളുടെ വിചാരം?

Show comments