Webdunia - Bharat's app for daily news and videos

Install App

പ്രണയമുതിരും മൊഴി മുത്തുകള്‍

Webdunia
IFMIFM
പ്രണയത്തിന്‍റെ സൌരഭ്യം വിതറാന്‍ തയാറായി, പ്രണയം കൊതിക്കുന്ന ഒട്ടേറെ പേരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനായി വാലന്‍റൈന്‍ ദിനം അടുത്തു വരികയാണ്. ഫെബ്രുവരി പതിനാലിന് ലോകം മുഴുവന്‍ പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയത്തിന്‍റെ പ്രതീകമായി പനിനീര്‍ പുഷ്പങ്ങള്‍ കൈമാറും. പ്രണയ നിര്‍ഭരമായ ഹൃദയത്തില്‍ നിന്ന് മനോഹരമായ പ്രണയ വാചകങ്ങളും ഒഴുകി വരും.

പ്രണയം അറിയിക്കാനും പ്രണയ നിമിഷങ്ങള്‍ക്ക് ഊഷ്മളത പകരാനും വാലന്‍റൈന്‍ ദിനത്തിനായി കാത്തിരിക്കുന്ന പ്രണയമനസുകള്‍ക്കായി മനോഹരവും അര്‍ത്ഥവത്തുമായ ചില പ്രണയ വാക്യങ്ങള്‍.........

‘ഒപ്പം ജീ‍വിക്കാനാവുന്ന ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം മറിച്ച് ഒരു നിമിഷം പോലും അകന്നു ജീവിക്കാനാവാത്ത ആളെ കണ്ടെത്തുന്നതാണ്’ -റാഫേല്‍ ഓര്‍ട്ടിസ്

‘ഒരു വാളുകൊണ്ട് സാമ്രാജ്യങ്ങള്‍ കീഴടക്കാനയേക്കാം എന്നാല്‍ ഒരു ചുംബനം മതി നിങ്ങളെ കീഴ്പ്പെടുത്താന്‍’ - ഡാനിയേല്‍ ഹെയ്ന്‍സിയസ്

‘പ്രണയത്തിന് ഇനിയും വൈകിയിട്ടില്ല’ - സാന്‍ഡി വിത്സണ്‍

‘സ്വര്‍ഗത്തിന്‍റെ പ്രഭ നിങ്ങള്‍ക്കു മേല്‍ പതിക്കുന്നതിനു തുല്യമാണ് പ്രണയിക്കുന്നത്’ - കരണ്‍ സണ്ഡേ

‘സ്നേഹം എവിടെയുണ്ടൊ അവിടെ ജീവിതവുമുണ്ട്’ - ഗാന്ധി

‘നിന്‍റെ തമാശകള്‍ നക്ഷത്രങ്ങളെ എന്‍റെ കൈക്കുമ്പിളിലാക്കുമെങ്കില്‍ എല്ലാ സായാഹ്ന ആകാശവും എന്‍റെ പിടിയിലമരുമായിരുന്നു’

IFMIFM
‘ചില പ്രണയങ്ങള്‍ ജീവിതാവസാനം വരെ നിലനിന്നേക്കാം, എന്നാല്‍ സത്യമായ പ്രണയം അനശ്വരമയിരിക്കും’

‘എവിടെ മഹത്തരമായ പ്രണയമുണ്ടൊ അവിടെ അത്ഭുതങ്ങളും ഉണ്ടാവും’ - വില്ല കാത്തര്‍

‘വിധി നിങ്ങള്‍ക്കായി ഒരുക്കുന്ന കാര്യങ്ങളെ സ്വീകരിക്കുക, വിധി നിങ്ങളോട് ഒപ്പം ചേര്‍ക്കുന്ന ആളെ പൂര്‍ണ ഹൃദയത്തോടേ പ്രണയിക്കുക’ - മാര്‍ക്കസ് ഓരിലിയസ്

‘ഇനി നിങ്ങളുടെ ഊഴമാണെങ്കില്‍ പ്രണയം ഒരു ക്രൂയിസ് മിസൈലായി വന്ന് നിങ്ങളുടെ ഹൃദയത്തെ കീഴടക്കും’ - ലിന്‍ഡ് ബാറി

‘നിങ്ങള്‍ക്ക് ഊര്‍ജ്ജവും ധൈര്യവും നല്‍കുന്ന ആളെ സ്നേഹിക്കുക’ - ലാവോ റ്റ്സു

‘യുക്തിക്കു മേല്‍ ഭാവന നേടുന്ന വിജയമാണ് പ്രണയം’ - എച്ച് എല്‍ മെങ്ക്കെന്‍

‘പ്രണയത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ നിങ്ങളുടെ പ്രായത്തിനാകില്ല പക്ഷെ നിങ്ങളുടെ പ്രായത്തെ നിന്ന് രക്ഷിക്കാന്‍ പ്രണയത്തിനാവും’ - ജെന്നീ

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആരുടെ മനസിലും മനോഹരമായ പ്രണയവചനങ്ങള്‍ രൂപം കൊള്ളും. മനോഹരമായ ഒരു കടലാസില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പ്രണയ വാചകങ്ങള്‍ കുറിക്കൂ....ഒപ്പം ഒരു റോസാ പുഷ്പവും പ്രണയിതാവിനു നല്‍കി നിങ്ങളുടെ പ്രണയത്തിന് സുഗന്ധം പകരൂ...

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments