Webdunia - Bharat's app for daily news and videos

Install App

പ്രണയലേഖനത്തിന്റെ മാധുര്യം,,,

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (16:26 IST)
PRO
പ്രണയലേഖനം എഴുതാനാരംഭിച്ചിട്ട് എത്രയോ കാലമായിക്കാണും എന്നിട്ടും “പ്രണയലേഖനം എങ്ങിനെയെഴുതണം” എന്നു ചോദിച്ച കണ്വാശ്രമത്തിലെ മുനികന്യകയുടെ അവസ്ഥ തന്നെയാണ് പ്രണയലേഖനം ആദ്യമായി എഴുതാന്‍ തുടങ്ങുന്ന ഓരോ കാമുകികാമുകന്മാര്‍ക്കും അനുഭവപ്പെടുക.

അതുപോലെ പ്രണയലേഖനങ്ങള്‍ കൈമാറ്റുന്നതിലെ രീതികളിലും മാറ്റങ്ങള്‍ അധികമൊന്നും ആവിര്‍ഭവിച്ചിട്ടില്ല. നാട്ടിടവഴികളിലും, ലൈബ്രറികളിലും മറ്റും പുസ്തകത്തിനുള്ളില്‍ മടക്കി വച്ചകത്ത് ആരും കാണാതെ വീര്‍പ്പുമുട്ടലോടെ കൈമാറിയിരുന്നത് കഥകളില്‍ മാത്രമല്ലെന്നു നമുക്കറിയാം. പ്രണയലേഖനം എഴുതുന്നതിലും കൈമാറുന്നതിലും ഏന്തൊക്കെ വൈവിധ്യങ്ങള്‍.

പ്രണയാര്‍ദ്രമായ ഒരു കത്തെഴുതി അതിലെ വരികള്‍ ഒരു പുസ്തകത്തിനുള്ളില്‍ ക്രമമായി അടയാളപ്പെടുത്തുക. എന്നിട്ടത് കാമുകനോ / കാമുകിക്കോ കൈമാറുക. ഓരോ വാക്കുകളായി പൊറുക്കിയെടുത്ത് അവനോ അവളോ കത്ത് തുടിക്കുന്ന ഹൃദയത്തോടെ വായിക്കുക.

രണ്ടു കടലാസ് കഷണങ്ങളില്‍ അല്ലെങ്കില്‍ രണ്ടു പോസ്റ്റുകാര്‍ഡുകളില്‍ രണ്ടു സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുക. ഒന്നാമത്തെ കത്തില്‍ മാത്രം രണ്ടാമത്തെ കത്ത് എവിടെയാണുള്ളതെന്ന് സൂചന നല്‍കുക. അവനോടോ അവളോടോ കത്ത് കണ്ടെത്താന്‍ പറയുക. നിങ്ങളോടുള്ള സ്നേഹാധിക്യത്താല്‍ കത്ത് തിരഞ്ഞുസ് കണ്ടെത്തുന്ന പ്രണയിയോട് കൂടുതല്‍ സ്നേഹം തോന്നുന്നില്ലേ.

PRO
രണ്ട് വീഡിയോ ക്യാസറ്റുകളില്‍ പ്രണയവുമായി ബന്ധമുള്ള എന്തെങ്കിലും റിക്കോര്‍ഡ് ചെയ്യുക. അതിലെ ഇഷ്ടമുള്ള വരികള്‍ ചേര്‍ത്ത് ഒരു പ്രണയലേഖനം തയ്യാറാക്കൂ. ആ ശബ്ദങ്ങള്‍ ചേര്‍ത്ത് വീഡിയോ പ്രണയ ലേഖനം തയ്യാറാക്കൂ. ഇത് തന്നെ ഓഡിയോ കാസറ്റിലും ചെയ്യാവുന്നതാണ്.

പ്രിയപ്പെട്ട പ്രണയഗാനങ്ങള്‍ ചേര്‍ത്തൊരു കത്ത് തയ്യാറാക്കി നല്‍കുക.

എല്ലാ ദിവസവും കാമുകിക്കോ കാമുകനോ പ്രണയാര്‍ദ്രമായ ഓരോ വരി. ഇ-മെയില്‍ അയക്കുക.

ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ പ്രണയലേഖനം എഴുതി അവനോ അവള്‍ക്കോ സമ്മാനിക്കുക. ഓരോ തവണ ഭക്ഷണം കഴിക്കുന്പോഴും നിങ്ങളെ ഓര്‍മ്മിക്കാതിരിക്കില്ല.

നിങ്ങളുടെ പക്കല്‍ പ്രൊജക്ടര്‍ ഉണ്ടെങ്കില്‍ വീടിന്‍െറ പ്രണയലേഖനം എഴുതി വീടിന്‍െറ വെളുത്ത പ്രതലത്തില്‍ പ്രദര്‍ശിപ്പിക്കൂ.

അവന്‍െറ അല്ലെങ്കില്‍ അവളുടെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു കത്തും മയില്‍പ്പീലിയും ഒളിപ്പിച്ച് വച്ച് അത്ഭുതപ്പെടുത്തുകയുമാവാം.

വെബ്ദുനിയ വായിക്കുക

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ തിരിച്ചറിയാം

കുഞ്ഞുങ്ങളിലെ വിരശല്യം മാറാൻ ചെയ്യേണ്ടത്...

ഉറക്കം കുറവാണോ? ഹൃദയാഘാതത്തിനു വരെ സാധ്യതയുണ്ട്

What is Brisk Walking: ജിമ്മില്‍ പോകാന്‍ സമയമില്ലേ? അരമണിക്കൂര്‍ ഇങ്ങനെ നടന്നാല്‍ മതി

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ

Show comments