ഒരേ ആളിനൊപ്പം നീണ്ട നാള്‍ കഴിയുമ്പോള്‍ പ്രണയം നഷ്ടമാകുക സ്വാഭാവികമാണ്. സമയം പ്രണയത്തെ അപഹരിച്ചാലും ബന്ധം മുഷിപ്പനായി തീരുമെന്ന് മാത്രമല്ല പ്രണയത്തിന്‍റെ ആദ്യ കാലങ്ങളിലെ പോലെ ആകാറുമില്ല. ഇത് നയിക്കുന്നത് തണുത്ത പ്രണയത്തിലേക്ക് ആയിരിക്കും.
പ്രണയം നഷ്ടമാകുമ്പോള്‍ ഒന്നു തിരിച്ച് ചിന്തിക്കുകയും ഇരുവര്‍ക്കും ഇടയില്‍ പ്രണയത്തെ നിലനിര്‍ത്താന്‍ വേണ്ടുന്ന് കാര്യം എന്താണെന്ന് ആലോചിക്കുന്നതും നന്നായിരിക്കും. ഇത് നിങ്ങളില്‍ പ്രണയം തുടങ്ങിയ കാലത്തെ വികാരത്തിലേക്ക് നയിക്കും. നല്ല ബന്ധം നില നിര്‍ത്താന്‍ എന്ത് കാര്യങ്ങളാണോ ചെയ്യേണ്ടത് അത് കണ്ടു പിടിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യണം.
എല്ലാത്തിനും ശേഷം പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തില്‍ ഇതിനുള്ള പട്ടികകള്‍ തയ്യാറാക്കുക തന്നെ വേണം. പണവും ജോലിയും മാത്രമല്ല ജീവിതം. അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ബന്ധങ്ങള്‍ക്കും.
നിങ്ങളുടെ പങ്കാളിയില്‍ പ്രണയം ഉണ്ടാക്കാന്‍ എന്തൊക്കെ ചെയ്തോ അതൊക്കെ ആവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളിലെ പ്രണയത്തെ ശക്തമായി തിരികെ കൊണ്ടുവരും. ചിലപ്പോള്‍ അതൊരു ഡിന്നറാകാം അല്ലെങ്കില്‍ തമാശ കലര്‍ന്ന സംഭാഷണങ്ങള്‍ ആകാം. ചിലപ്പോള്‍ കടക്കണ്ണിലൂടെയുള്ള ഒരു നോട്ടമാകാം.