Webdunia - Bharat's app for daily news and videos

Install App

പ്രണയിച്ചോളു, രക്തഹാരം പാര്‍ട്ടി വക!

Webdunia
വെള്ളി, 20 ജൂലൈ 2012 (20:22 IST)
PRO
PRO
കമിതാക്കളുടെ പ്രണയ സാഫല്യത്തിന് ഇനി സി പി എമ്മിന്റെ സപ്പോര്‍ട്ടും. സി പി എം തമിഴ്നാട് ഘടകമാണ് ഇത്തരമൊരു സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രണയത്തിന് വീട്ടുകാരും നാട്ടുകാരും എതിര്‍ത്താലും പാര്‍ട്ടി കൂടെയുണ്ടാകും. പ്രണയ വിവാഹങ്ങളും മിശ്രവിവാഹങ്ങളും പ്രോത്സാഹിക്കുന്നതോടൊപ്പം യുവാക്കളുടെ ഇടയില്‍ പാര്‍ട്ടിയെ വളര്‍ത്തുകയാണ് ഇതിലൂടെ സി പി എം ലക്‍ഷ്യമിടുന്നത്.

പ്രണയവിവാഹങ്ങളെയും മിശ്രവിവാഹങ്ങളെയും പ്രേത്സാഹിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് സി പി എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ക്ക്‌ ഇവരുടെ ആഗ്രഹത്തിന്‌ എതിര് നില്‍ക്കുന്നത്‌ മാതാപിതാക്കളാണെങ്കില്‍ അവരോട്‌ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കും. വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച്‌ വിവാഹത്തിന്‌ അനൂകൂല സാഹചര്യമൊരുക്കാനാണ് പാര്‍ട്ടി മുന്‍‌കൈ എടുക്കുന്നത്.

2007 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച തമിഴ്‌നാട്‌ അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്‌ എന്ന സംഘടനയുടെ നേതൃത്വത്തിലാണ്‌ പാര്‍ട്ടി പ്രണയ വിവാഹിതര്‍ക്കും മിശ്ര വിവാഹിതര്‍ക്കും സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ജാതിയുടെ പേരില്‍ മാനംകാക്കല്‍ കൊലപാതകങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് സിപിഎം തമിഴ്‌നാട്‌ ഘടകത്തിനുള്ളത് തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന ജാതീപീഡനങ്ങള്‍ക്കും ദുരഭിമാനകൊലപാതങ്ങളും തടയാന്‍ ഒരു നിയമം തന്നെ കൊണ്ടുവരണമെന്നാണ്‌ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments