Webdunia - Bharat's app for daily news and videos

Install App

പ്ലസ് വണ്‍ പയ്യനോടൊപ്പം ടീച്ചര്‍ മുങ്ങി!

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2012 (19:40 IST)
PRO
പ്ലസ് വണ്ണില്‍ പഠിക്കുന്ന പയ്യനോടൊപ്പം മുപ്പത്തിയേഴുകാരിയായ അധ്യാപിക മുങ്ങി. ചെന്നൈയിലുള്ള ഷൌക്കാര്‍‌പേട്ടിലെ പി‌കെ‌ആര്‍ കോളനിയില്‍ താമസിക്കുന്ന പതിനേഴുവയസുകാരനായ സെന്തിലാണ്(യഥാര്‍ത്ഥ പേരല്ല) താന്‍ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപികയായ സുധയ്ക്കൊപ്പം(യഥാര്‍ത്ഥ പേരല്ല) മുങ്ങിയിരിക്കുന്നത്. ഭര്‍ത്താവിനെ പിരിഞ്ഞ് കഴിയുന്ന സുധയ്ക്ക് എട്ട് വയസുള്ള ഒരു മകന്‍ ഉണ്ട്.

അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്ന സംഭവത്തിന് പിന്നാലെ ഈ വാര്‍ത്ത പുറത്തുവന്നത് ചെന്നൈയെ ഞെട്ടിച്ചിരിക്കുകയാണ്. സെന്തിലും അധ്യാപികയും ഏറെ നാളുകളായി അടുപ്പത്തിലാണെന്ന് പൊലീസ് പറയുന്നു. സെന്തിലിന് സുധ സൌജന്യമായി ട്യൂഷന്‍ എടുത്തുവന്നിരുന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സെന്തിലിന്റെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും ആഭാസ എസ്‌എം‌എസും അയയ്ക്കലായിരുന്നു സുധയുടെ ഒഴിവുസമയ ഹോബി. ഇതൊരു ദിവസം സെന്തിലിന്റെ മാതാപിതാക്കള്‍ കണ്ടുപിടിക്കുകയും യാനൈക്കവുനി പൊലീസ് സ്റ്റേഷനില്‍ അധ്യാപികയ്ക്കെതിരെ പരാതി നല്‍‌കുകയും ചെയ്തു. സുധയെയും സെന്തിലിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍‌കിയാണ് ഇരുവരും പോയത്.

ഇക്കഴിഞ്ഞ നാലാം തീയതി സ്കൂളിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ സെന്തില്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ വീണ്ടും മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടന്‍ വ്യാസര്‍പാടിയിലുള്ള സുധയുടെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഇരുവരുടെ മൊബൈല്‍ ഫോണും സ്വിച്ചോഫ് ആണ്.

സുധയും സെന്തിലും ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അവരെ കണ്ടുപിടിക്കാന്‍ ഒരു അന്വേഷണ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് നല്ലപാഠം ചൊല്ലിക്കൊടുക്കേണ്ട അധ്യാപികതന്നെ തന്റെ വിദ്യാര്‍ത്ഥിക്ക് പ്രണയപാഠം പഠിപ്പിച്ച കഥ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഉച്ചയുറക്കം മറവി രോഗത്തിന് കാരണമാകുമോ? പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം

ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

Show comments