Webdunia - Bharat's app for daily news and videos

Install App

രണ്ട് യുവതികളെ ഒരേ രാത്രി വിവാഹം ചെയ്തു!

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (15:09 IST)
PRO
PRO
പ്രണയം വിവാഹത്തിലെത്തിക്കാന്‍ പാടുപെടുന്ന കാമുകീകാമുകന്മാര്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുക. ഇവിടെ ഒരു യുവാവ് ഒരേസമയം രണ്ട് യുവതികളെയാണ് പ്രണയിച്ചത്. ഒരാളെ മാത്രം വിവാഹം ചെയ്ത് രണ്ടാമത്തെ യുവതിയെ വഞ്ചിക്കാന്‍ ഇയാള്‍ തയ്യാറായതുമില്ല. രണ്ടു പ്രണയിനികളെയും ഒരേദിവസം തന്നെ വിവാഹം ചെയ്യാനുള്ള ചങ്കൂറ്റം കാട്ടി. ഈ അപൂര്‍വ്വ വിവാഹം നടന്നത് ഇന്ത്യയിലൊന്നുമല്ല, ഇറാഖിലാണ്.

മധ്യഇറാഖിലെ ഒരു കര്‍ഷകനാണ് 22-കാരനായ അബ്ദുല്‍ റഹ്മാന്‍ അല്‍-ഒബെയ്ദി. തന്റെ ബന്ധുക്കള്‍ കൂടിയായ രണ്ടു യുവതികളെയാണ് ഇയാള്‍ പ്രണയിച്ചത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇയാള്‍ അല്പം ഒന്നു കുഴഞ്ഞു. ആരെ തെരഞ്ഞെടുക്കും? പക്ഷേ ഒരു മാസത്തിനകം തന്നെ ഒബെയ്ദി ഉറച്ച ഒരു തീരുമാനമെടുത്തു- രണ്ട് പ്രണയിനികളെയും വിവാഹം ചെയ്യാം.

എന്നാല്‍ യുവതികള്‍ ഇതിന് സമ്മതിക്കുമോ എന്നൊരു സംശയം ബാക്കിയുണ്ടായിരുന്നു. ഒടുവില്‍ അവരെയും അവരുടെ മാതാപിതാക്കളെയും കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു. ഒബെയ്ദി ഈ വിഷയം തന്റെ വീട്ടുകാരെ അറിയിച്ചപ്പോള്‍ അവരും സമ്മതം മൂളി. അഞ്ച് ആണ്മക്കളില്‍ ഏറ്റവും ഇളയ മകനാണ് ഒബെയ്ദി.

ഏപ്രില്‍ ആറിന് രാത്രി, ത്രിക്രിത്തിന് വടക്കുള്ള ഗ്രാമത്തിലെ കുടുംബവീട്ടില്‍ വച്ചാണ് ഒബെയ്ദി രണ്ട് യുവതികളെയും തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. വിവാഹത്തിനെത്തിയവരുടെയെല്ലാം മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു. ഫേസ്ബുക്കിലും മറ്റു ഒബെയ്ദിയെ ഹീറോ ആയി ചിത്രീകരിച്ചിരിക്കുകയാണിപ്പോള്‍.

ഇസ്ലാമില്‍ ഒരു പുരുഷന് നാല് വിവാഹം വരെയാകാം. പക്ഷേ എല്ലാ ഭാര്യമാര്‍ക്കും തുല്യപരിഗണന നല്‍കേണ്ടതുണ്ട്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഉച്ചയുറക്കം മറവി രോഗത്തിന് കാരണമാകുമോ? പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം

ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

Show comments