എന്നാല്‍ രണ്‍ബീര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ബേഷറമിന്റെ പ്രചാരപരിപാടികള്‍ക്ക് മാതാപിതാക്കളൊടൊപ്പമാണ് സഞ്ചരിക്കുന്നത്. ഇതിന്റെ രഹസ്യം വളരെ എളുപ്പത്തില്‍ മനസിലാക്കമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.
അച്ഛനും അമ്മയും മകനെ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണെന്നാണ് പാപ്പരാസികളുടെ പറച്ചില്‍. അമ്മ നീതുവാകട്ടെ മകനോടൊപ്പം എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ട്. മകന്റെ ജീവിതം ശ്രദ്ധിക്കേണ്ടത് അമ്മയുടെ കടമയാണെന്നതിന് സംശയമില്ല.
കഴിഞ്ഞ ദിവസം രണ്‍ബീര്‍ തന്റെ മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് കത്രീന എന്നാണ് രണ്‍ബീര്‍ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്. അതില്‍ നിന്നും മനസിലാക്കം ഇരുവരും തമ്മില്‍ എത്രമാത്രം അടുത്ത ബന്ധമാണെന്നുള്ളത്.
എന്നാല്‍ നമ്മുടെ കഥാനായിക കത്രീന ലണ്ടനില്‍ സഹോദരിയുടെ വിവാഹ ചടങ്ങുകളുടെ തിരക്കിലാണ്. ഋഷി കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിനും കത്രീന ഇല്ലായിരുന്നു. എന്തായാലും ബോളിവുഡിലെ ഈ ഇണക്കുരുവികള്‍ കാരണം പാപ്പരാസികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.