Webdunia - Bharat's app for daily news and videos

Install App

റൊണാള്‍ഡൊ 80,000 പെണ്‍കുട്ടികളുമായി കിടക്ക പങ്കിട്ടു!

Webdunia
ചൊവ്വ, 14 ജൂലൈ 2009 (19:32 IST)
ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊയ്ക്കെതിരെ മുന്‍ കാമുകി നെരീദ ഗല്ലാര്‍ഡൊ അത്ര ചെറിയ ആരോപണമല്ല ഉന്നയിച്ചിരിക്കുന്നത്. താനുമായി പിരിഞ്ഞ ശേഷം റൊണാള്‍ഡൊ 80,000 പെണ്‍കുട്ടികളുമായെങ്കിലും കിടക്ക പങ്കിട്ടുണ്ടാവുമത്രെ!

എട്ട് മാസം മുമ്പാണ് നെരീദ റൊണാള്‍ഡൊയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഓരോ ആഴ്ചയിലും റൊണാള്‍ഡൊ പുതിയ പുതിയ കാമുകിമാരെ തേടാറുണ്ടെന്നും നെരീദ വ്യക്തമാക്കുന്നു. സണ്‍ പത്രത്തോടാണ് നെരീദ പൂര്‍വ കാമുകന്‍റെ ലീലാ വിലാസങ്ങള്‍ പങ്കുവച്ചത്. ഇപ്പോള്‍ പാരിസ് ഹില്‍ട്ടണാണ് റൊണള്‍ഡൊയുടെ കളിക്കൂട്ടുകാരി. ഇവള്‍ വൈകാതെ വിവരമറിയുമെന്നും സ്പാനിഷ് മോഡലായ നെരീദ മുന്നറിയിപ്പ് നല്‍കുന്നു.

ലോസ് ഏഞ്ചല്‍സിലെ പോഷ് ഹോട്ടലില്‍ കുറേ ദിവസമായി നീന്തലിനിറങ്ങി പെണ്ണുങ്ങളെ വളയ്ക്കുകയായിരുന്നു താരം. കുളത്തിനരികെയുളള റെസ്റ്റോറന്‍റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കോഫി നുണഞ്ഞുകൊണ്ട് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കലാണ് താരത്തിന്‍റെ ഇഷ്ട വിനോദം. അന്നാ ഫാരിസിനെ പരിചയപ്പെട്ടതും ഇവിടെനിന്നു തന്നെ.

അതിനിടെ ഹില്‍ട്ടണ്‍ റൊണള്‍ഡൊയെ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റൊണാള്‍ഡൊയുടെ സ്ത്രൈണ സ്വഭാവമാണത്രേ പുരുഷത്വം ഇഷ്ടപ്പെടുന്ന ഹില്‍ട്ടനെ നിരാശപ്പെടുത്തിയത്. ഈയിടെ രണ്ട് രാത്രികളില്‍ 24 കാരനായ റൊണാള്‍ഡൊയെ 28 കാരിയായ ഹില്‍ട്ടണ്‍ സശ്രദ്ധം ശ്രദ്ധിച്ചെന്നും താരത്തിന്‍റെ പല സ്വഭാവങ്ങളും ഹില്‍ട്ടനെ മടുപ്പിച്ചെന്നും പിന്നാമ്പുറ വര്‍ത്തമാനങ്ങളുണ്ട്.
ഏതായാലും സുപ്രസിദ്ധ ഫുട്ബോള്‍ താരത്തിന് മറ്റൊരു കാമുകിയെ തേടാന്‍ സമയമായിരിക്കുന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഉച്ചയുറക്കം മറവി രോഗത്തിന് കാരണമാകുമോ? പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം

ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

Show comments