Webdunia - Bharat's app for daily news and videos

Install App

ഹൈബിക്ക് ജനുവരിയില്‍ മിന്നുകെട്ട്

Webdunia
ശനി, 10 ഡിസം‌ബര്‍ 2011 (10:09 IST)
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയായ ഹൈബി ഈഡന്‍ വിവാഹിതനാകുന്നു. ഗുരുവായൂര്‍ സ്വദേശിനിയും ടെലിവിഷന്‍ അവതാരകയുമായ അന്ന ലിന്റയാണ് വധു. ഇരുപത്തിയേഴുകാരനായ ഹൈബിയും അന്നയും മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. ജനുവരി 30-നാണ് ഹൈബി അന്നയെ ജീവിതസഖിയാക്കുന്നത്.

നാലുവര്‍ഷം മുമ്പ് ഒരോണക്കാലത്താണ് ഹൈബി അന്നയെ കണ്ടുമുട്ടുന്നത്. അന്ന് കെ എസ് യു പ്രസിഡന്റായിരുന്ന ഹൈബി ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിലെ യുവരക്തത്തെ അണിനിരത്തി ഒരു ചാനല്‍ സം‌പ്രേഷണം ചെയ്ത ഓണപ്പരിപാടി അവതരിപ്പിച്ചത് അന്നയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സൌഹൃദം പ്രണയത്തിന് വഴിമാറി.
ഹൈബി എന്‍ എസ് യു പ്രസിഡന്റ് ആയ ശേഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. പക്ഷേ ഇരുവരും ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

മുന്‍ എം പി പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകനായ ഹൈബിയുടെ മനസ്സമ്മതച്ചടങ്ങ് ജനവരി 26-ന് തൃശ്ശൂര്‍ പുത്തന്‍പള്ളിയിലാണ് നടക്കുക. തുടര്‍ന്ന് 30-ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ മിന്നുകെട്ട് നടക്കും.

ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്‍േറയും ജാന്‍സിയുടേയും മകളാണ് അന്ന. എഫ് എം റേഡിയോയിലും അന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments