ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിക്കാം... നിങ്ങളില്‍ പ്രണയമുണ്ട് !

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളിൽ പ്രണയമുണ്ട്

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (15:19 IST)
മനുഷ്യ ജന്മത്തിൽ അനുഭവിക്കാൻ കഴിയുന്ന ഏറ്റവും സുഖകരമായ ഒരു അനുഭൂതിയാണ് പ്രണയം. പ്രായം, നിറം, വർഗം, ദേശം എന്നിങ്ങനെയുള്ള ഒരു വ്യത്യാസവുമില്ലാതെ ആർക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു മൃദുല വികാരം. എന്നാൽ ഒരാൾ പ്രണയത്തിലാണെന്ന കാര്യം എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക. അറിഞ്ഞോളൂ, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ പ്രണയത്തിലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
 
പ്രണയം തോന്നിയ വ്യക്തി നമ്മുടെ അടുത്തുണ്ടെങ്കിൽ ആയാളെ കാണാതിരിക്കാൻ എത്രതന്നെ ശ്രമിച്ചാലും സാധിച്ചെന്ന് വരില്ല. എങ്ങോട്ടൊക്കെ നോക്കാൻ ശ്രമിച്ചാലും കണ്ണിന്റെ നോട്ടം പ്രിയപ്പെട്ടവൾ അല്ലെങ്കിൽ പ്രിയപ്പെട്ടവന്റെ കണ്ണിലേയ്ക്കുടക്കും. കണ്ണും കണ്ണും നോക്കിയിരുന്ന് പ്രണയിക്കുന്ന വ്യക്തികള്‍ക്കിടയില്‍ മറ്റുള്ളവരേക്കാൾ ആത്മാർത്ഥയും സ്നേഹവും കൂടുമെന്നും പഠനങ്ങൾ പറയുന്നു.
 
പ്രണയരോഗം പിടിപെട്ടാൽ പിന്നെ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെയായിരിക്കും ഏതൊരാളുടേയും മനസെന്നും പഠനങ്ങള്‍ പറയുന്നു. പ്രണയം തോന്നിക്കഴിഞ്ഞാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. എല്ലാ ചിന്തകളും ചെന്ന് അവസാനിക്കുന്നത് ഒരാളിലേക്ക് മാത്രമായിരിക്കുന്നതാണ് ഇതിനുകാരണം. മറ്റൊരാളുടെ സന്തോഷം മറ്റെന്തിനേക്കാളും വലുതായി തോന്നുന്നെങ്കിൽ അതു ഒരുത്തമ പ്രണയത്തിന്റെ സാദ്ധ്യതയാണ്.
 
പ്രണയം തോന്നുന്ന ദിവസങ്ങൾ മാനസികമായി ഏറെ സംഘർഷം അനുഭവപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. നാളിതുവരെ ജീവിച്ചു പോന്ന ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി കടന്ന് വരുമ്പോൾ പരിചിതമല്ലാത്ത പല ശീലങ്ങളും അതായത് പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് പുതിയ ഭക്ഷണം, സ്ഥലങ്ങൾ, സംഗീതം എന്നിവയെല്ലാം പരീക്ഷിക്കേണ്ടി വരും. ഇതെല്ലാം ആസ്വദിച്ച് ചെയ്യുന്നുണ്ടെങ്കിൽ അതൊരു നല്ല ബന്ധത്തിന്റെ തുടക്കമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അനില്‍ കപൂറിന് വലതു തോളില്‍ കാല്‍സിഫിക്കേഷന്‍ ഉണ്ടെന്ന് കണ്ടെത്തി; ഈ രോഗാവസ്ഥയുടെ കാരണം അറിയണം

ഈ മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കുളിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്ന പതിവുണ്ടോ? ചര്‍മ്മത്തിനു നന്നല്ല

അടുത്ത ലേഖനം
Show comments