ഇഷ്ടപ്പെടുന്നയാള്‍ക്കൊപ്പം കിടക്ക പങ്കിടാമോ?

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (15:02 IST)
പ്രണയം പരിശുദ്ധമാണ് എന്നത് പഴയ ഒരു ചിന്തയാണോ? ‘ഈ ശുദ്ധപ്രണയമൊക്കെ കാലഹരണപ്പെട്ടോ?’ എന്ന് കുമ്പളങ്ങി നൈറ്റ്സിലെ നായിക ചോദിക്കുന്നതുപോലെ, അതിലൊന്നും ഒരു കാര്യവുമില്ലെന്ന് പുതിയ തലമുറയ്ക്ക് തോന്നിത്തുടങ്ങിയോ? പരിശുദ്ധപ്രണയത്തേപ്പറ്റിയൊന്നും കൂടുതല്‍ ബോതേര്‍ഡ് അല്ല പുതിയ തലമുറ എന്നതാണ് കൂടുതല്‍ സത്യം.
 
പ്രണയിക്കുമ്പോള്‍ ലൈംഗികബന്ധം ആകാമോ എന്ന ചോദ്യത്തിന് കുറച്ചുകാലം മുമ്പുവരെ ഉത്തരം എന്ത് ലഭിക്കുമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ചിന്താരീതികള്‍ മാറിയിരിക്കുന്നു. സദാചാരത്തിനോ സമൂഹത്തിന്‍റെ നോട്ടത്തിനോ നിന്നുകൊടുക്കാത്തവരാണ് പുതിയ തലമുറ. ഞങ്ങള്‍ എന്തുചെയ്യണമെന്നത് ഞങ്ങളുടെ സ്വാതന്ത്ര്യം എന്നതാണ് പുതിയ രീതി.
 
പ്രണയിക്കുന്നവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരുന്നു. പരസ്പരം അറിയുക എന്നത് എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമാണ്. സമൂഹത്തിന്‍റെ നിലനില്‍പ്പിനുതന്നെ ബന്ധങ്ങളുടെ ദൃഢത അനിവാര്യം. ഇഷ്ടപ്പെടുന്നയാള്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ അതൊക്കെ പൊറുക്കാനാവാത്ത തെറ്റായി കണക്കുകൂട്ടിയിരുന്നവരുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നും ഒരു വലിയ ശതമാനം യുവത്വം പ്രതികരിക്കും. 
 
എന്നാല്‍ ശാരീരികബന്ധത്തിനപ്പുറം നില്‍ക്കുന്ന ഒരു വികാരമാണ് പ്രണയം എന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല. ‘96’ സിനിമയിലെ പ്രണയം പോലെ, വിരല്‍ത്തുമ്പില്‍ പോലും സ്പര്‍ശിക്കാതെ പരസ്പരം ഉള്ളില്‍ക്കൊണ്ടുനടക്കാനും ആര്‍ത്തിയോടെ പ്രണയിക്കാനും പ്രണയം തന്നെ ജീവിതമാക്കാനും ആഗ്രഹിക്കുന്നവരും ഇവിടെത്തന്നെയുണ്ട്.
 
എല്ലെങ്കിലും വ്യത്യസ്ത ചിന്താഗതികളുടെ ഒരു കൂടിച്ചേരലല്ലേ സമൂഹം? എല്ലാവര്‍ക്കും അവരവരുടെ സങ്കല്‍പ്പത്തിനും ധാരണയ്ക്കും അനുസരിച്ചുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണല്ലോ ജനാധിപത്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2040 ആകുമ്പോഴേക്കും ഇന്ത്യയില്‍ 56 ദശലക്ഷം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

നിങ്ങള്‍ക്ക് സ്ഥിരമായ വായ്‌നാറ്റമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

40നും 50നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് തൊണ്ടയിലെ കാന്‍സര്‍ സാധ്യത കൂടുതല്‍; കാരണം പുകവലിയല്ല, ഓറല്‍ സെക്‌സ്!

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം