Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിന്റെ രസക്കൂട്ടിനൊപ്പം രുചിക്കൂട്ടും

റൊമാന്റിക് ആയ യാത്രകൾ ഒപ്പം രുചിക്കൂട്ടും

Webdunia
വെള്ളി, 29 ജൂലൈ 2016 (16:43 IST)
വിവാഹം കഴിഞ്ഞാൽ അടുത്തത് ഹണിമൂൺ യാത്രകളാണ്. റൊമാന്റിക് എന്ന് പറഞ്ഞാൽ ബീച്ചിൽ കൈകോൾ കോർത്ത് നടക്കുക, സർപ്രൈസുകൾ സമ്മാനിക്കുക, യാത്രകൾ പോവുക എന്നത് മാത്രമല്ല. ഈ യാത്രകളിലും വീക്കെൻഡുകളിലും പങ്കാളിയുമൊത്ത് റൊമാന്റിക് റെസ്റ്റോ‌റന്റുകളിൽ പോയി വയറും മനസ്സും നിറഞ്ഞ് ഭക്ഷണം കഴിക്കുക എന്നത് കൂടിയാണ്. ഡിന്നർ കഴിക്കാനോ കുറച്ച് സമയം അവരുമൊത്ത് ചിലവിടാനോ നിങ്ങൾ ശ്രമിക്കാറില്ലെങ്കിൽ റൊമാന്റിക് ആണെന്ന് എങ്ങനെ പറയാൻ സാധിക്കും. യാത്രകൾ എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്നവ ആയിരിക്കണം.
 
പൂക്കളും ചോക്ലേറ്റുകളും ആയിരുന്നു ഒരുകാലത്ത് റൊമാൻസിന് കൂട്ടുനിന്നിരുന്നത്. എന്നാൽ ഇപ്പോൾ അതിനൊന്നും സ്ഥാനമില്ലാതായിരിക്കുകയാണ്. ഓരോ ഇടവേളകളിലും കുറച്ച് നേരം റൊമാന്റിക് ആകാനും ഭക്ഷണം കഴിക്കാനും ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. അല്ലെങ്കിലും ഭാര്യയോടൊപ്പമോ കാമുകിയോടൊപ്പമോ ഇരിക്കുമ്പോൾ റൊമാന്റിക് ആകാത്തവർ ഉണ്ടാകില്ല. പങ്കാളിയുടെ കൂടെ റൊമാന്റിക് ആയി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ട. സ്ഥലം കേരളത്തിൽ തന്നെയുണ്ട്. കേരളത്തിലെ ചില റൊമാന്റിക് റസ്റ്റോ‌റന്റ് പരിചയപ്പെടാം.
 
1. ഓഷ്യൻസ് റെസ്റ്റോ‌റന്റ് (കൊച്ചി):
 
കൊച്ചി അടിസ്ഥാനമാക്കിയാണ് ഓഷ്യൻസ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. പല തരത്തിലുള്ള സസ്യാഹാരവും സീ ഫുഡും ഈ റെസ്റ്റോറന്റിന്റെ ഒരു പ്രത്യേകതയാണ്. ഒരിക്കൽ വന്നാൽ പിന്നീടൊരിക്കൽ കൂടി വരാൻ ആരും ആഗ്രഹിച്ച് പോകും. അത്രക്ക് സ്വാദേറിയതാണിവിടുത്തെ ഭക്ഷണങ്ങൾ. വളരെ ആകർഷണമായ രീതിയിലാണ് ഇതിന്റെ ചുറ്റുപാടും. വളരെ റൊമാന്റികായ ഈ ചുറ്റുപാടിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ എന്നും അതൊരു ഓർമയായി മനസ്സിൽ സൂക്ഷിക്കാൻ സാധിക്കും.
 
2. ഫോർട്ട് ഹൗസ് റെസ്റ്റോ‌റന്റ് (കൊച്ചി):
 
ഇന്ത്യൻ, ഏഷ്യൻ, സീ ഫുഡ് എന്നീ പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട പല വ്യത്യസ്തമായ വിഭഗങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മുൻകൂർ ബുക്ക് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. പ്രൈവസി ആവശ്യമുള്ളവർക്ക് അകത്തും പ്രകൃതിയെ അടുത്തറിഞ്ഞ് കൊണ്ട് കഴിക്കാൻ ആഗ്രഹമുള്ളവർക്ക് പുറത്തും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉള്ളത് ഈ റെസ്റ്റോ‌റന്റിന്റെ ഒരു പ്രത്യേകതയാണ്. വളരെ റൊമാന്റികാണ് ഇവിടെമെന്ന് കഴിക്കാനിരിക്കുന്നവർക്ക് തോന്നാതിരിക്കണമെങ്കിൽ അവർ റൊമാൻസിനെ ഇഷ്ടപ്പെടാത്തവരായിരിക്കണം.
 
3. റോമ:
 
റോമ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റ് ആണ്. വ്യത്യസ്തമായ ഒരു സ്ഥലം. ഇറ്റാലിയൻ ഫുദ് കഴിക്കാത്തവർക്കായി ഡിന്നറും ഉച്ചഭക്ഷണവും ഇവിടെ ലഭ്യമാണ്. ബിസിനസ്സ് മീറ്റിംഗിനും റൊമാന്റിക് ഓർമകൾക്കും റോമ തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. ദേശീയ പാതയിലെ ചക്കരപ്പറമ്പ് ജംഗ്ഷനിൽ എത്തി റോമ റെസ്റ്റോറന്റ് ചോദിച്ചാൽ ആരും പറഞ്ഞ് തരും. വഴി അറിയാൻ ബുദ്ധിമുട്ടേണ്ട.
 
4. മലബാർ ഹൗസ്:
 
ഇന്ത്യൻ, യൂറോപ്യൻ, സീഫുഡ്, ഏഷ്യൻ എന്നീ തരം ഭക്ഷണങ്ങൾ മലബാർ ഹൗസിൽ ലഭ്യമാണ്. ആരും ഇഷ്ടപ്പെട്ടു പോകുന്ന ചുറ്റുപാടാണ്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. കുട്ടികൾ ഉള്ള ദമ്പതികൾക്ക് അവരെ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്. ഫോർട്ട് കൊച്ചിയിൽ നിന്നും പാരഡെ റോഡിലേക്ക് കയറിയാൽ മതി മലബാർ ഹൗസ് കാണാൻ സാധിക്കും.
 
5. ഫോർട്ട് ഹൗസ് ഹോട്ടൽ:
 
ഫോർട്ട് ഹൗസ് ഹോട്ടൽ അഥവാ അർക നോവ റെസ്റ്റോ‌റന്റ്. എക്സലൻസ് എന്ന മുദ്രയുള്ള റൊമാന്റിക് റെസ്റ്റോ‌റന്റ്. കടലിന്റെ ആരവത്തിനിടയിൽ ഭക്ഷണത്തെ അറിയാം. ഇന്ത്യൻ ഭക്ഷണമാണ് ഇവിടുത്തെ പ്രധാനം. സമുദ്രത്തെ കണ്ട് ആസ്വദിച്ച് ചിരിച്ചും കളിച്ചും ഭക്ഷണം കഴിക്കുന്ന ദിനങ്ങ‌ൾ ആർക്കും മറക്കാൻ സാധിക്കില്ല.
 
6. റിവർ റിട്ട്രീറ്റ് (ചെറുതുരുത്തി):
 
തൃശ്ശൂരിലെ ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്ന റിവർ റിട്ട്രീറ്റ് ഏത് യാത്രയിലും സൗകര്യപൂർവ്വം ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഹോട്ടലാണിത്. ഇവിടുത്തെ ട്രീറ്റ്മെന്റ് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമായി മാറും. വളരെ സ്വാദേറിയ ഭക്ഷണം ഇവിടുത്തെ പ്രത്യേകതയാണ്.
 
7. വൈത്തിരി റിസോർട്ട്:
 
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകിച്ചും വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം വൃക്ഷക്കൂടാരങ്ങളെ കുറിച്ച്. ട്രീ ഹൗസ് എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ചാലും മലയാളികള്‍ക്ക് പഴയ ഏറുമാടം തന്നെയാണ് ഇവ. അതിലൊന്നാണ് വൈത്തിരി റിസോർട്ട്. വളരെ റൊമാന്റിക് ആയ സ്ഥലം. ഭക്ഷണം മാത്രമല്ല ഇവിടുത്തെ പ്രകൃതിയും സഞ്ചാരികലെ ആകർഷിക്കുന്ന ഒന്നാണ്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!

പണം എങ്ങനെ ചിലവാക്കണം? സമ്പന്നനാകാൻ ചാണക്യൻ നൽകുന്ന ഉപദേശങ്ങൾ

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments