അണ്ണാ ഹസാരെയ്ക്ക് പിന്നാലെ സുരേഷ്ഗോപിയും!

ദുര്‍ബല്‍ കുമാര്‍

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2011 (20:30 IST)
PRO
അണ്ണാ ഹസാരെ ഒര‌ു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല. എങ്കിലും അദ്ദേഹം ആര്‍ജിച്ച ജനപ്രീതി ഒര‌ു സൂപ്പര്‍സ്റ്റാറിന്‍റേതിനേക്കാള്‍ എത്രയോ കൂടുതലാണ്. ഇത് കണ്ടിട്ടാവാം, മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ് സുരേഷ്ഗോപിയും ഉപവാസത്തിന് തയ്യാറെടുക്കുകയാണ്.

ഉപവസിക്കാന്‍ ഒര‌ു ആവശ്യവും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. തിര‌ുവനന്തപുരം ടാഗോര്‍ തിയേറ്റര്‍ സാംസ്കാരിക കേന്ദ്രമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഉപവാസം. ഉപവാസത്തിനു മുന്നോടിയായി ഏവരും ചെയ്യാറുള്ള പതിവ് വാര്‍ത്താ സമ്മേളനവ‌ും അദ്ദേഹം നടത്തിക്കഴിഞ്ഞു.

കുറച്ചുകാലമായി ജനപ്രീതിയില്‍ ഉണ്ടായ ഇടിവ് നികത്താന്‍ ഉപവാസം കൊണ്ട് സാധിക്കുമെങ്കില്‍ എത്ര പട്ടിണി കിടക്കാനും ആരും തയ്യാറാകും. സുരേഷ് ഗോപി ചെയ്യുന്നതും അതുതന്നെയെന്നാണ് അസൂയക്കാര്‍ പ്രചരിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ തിര‌ുവനന്തപുരത്ത് ഉപവസിക്കുന്നത്.

ടാഗോര്‍ തിയേറ്റര്‍ വെറും തിയേറ്റര്‍ കോംപ്ലക്സ് എന്ന നിലയില്‍ മാത്രം നിലനിര്‍ത്തിയാല്‍ പോരെന്ന് സുരേഷ്ഗോപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തുള്ളവര്‍ക്ക‌ും വലതുപക്ഷത്തുള്ളവര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ ചില തല്പരകക്ഷികള്‍ ഇതിന് തടസ്സം നില്‍ക്ക‌ുകയാണെന്നും സുരേഷ്ഗോപി പറഞ്ഞു. അവര്‍ക്കെതിരെയാണ് സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലാം തീയതിയിലെ ഉപവാസം സൂചനാ സമരം മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ താന്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്നുമാണ് ആക്ഷന്‍ ഹീറോയുടെ ഭീഷണി. അണ്ണാ ഹസാരെയും രാംദേവും നരേന്ദ്രമോഡിയും സുരേഷ്ഗോപിയും എന്ന് കൂട്ടിവായിക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവുമോ? ഉപവാസക്കാരുടെ എണ്ണം ഇനിയും കൂടട്ടേ എന്നേ പറയാനുള്ളൂ.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Show comments