Webdunia - Bharat's app for daily news and videos

Install App

അവതാരം കൊടുവള്ളിയില്‍

WEBDUNIA
4 ഏപ്രില്‍, 2006 13.26

പണ്ട് എ കെ ആന്‍റണി മൂത്രമൊഴിക്കാന്‍ പോയതക്കത്തിനാണ് ലോക്സഭയിലേക്ക് സീറ്റ് ഒപ്പിച്ചെടുത്തത് എന്ന ആക്ഷേപമുണ്ട്.

കോഴിക്കോട്ടായിരുന്നു ആദ്യ അങ്കം. വലിയ കൃഷ്ണന്‍ വേണോ ചെറിയ കൃഷ്ണന്‍ വേണോ എന്നതായിരുന്നു കോഴിക്കോട്ടുകാര്‍ക്ക് മുന്നിലുണ്ടായിരുന്ന ചോദ്യം. അതു കൊണ്ട് രക്ഷപെട്ടു കിട്ടി.

കഴിഞ്ഞ തവണ കോഴിക്കോട്ടുകാര്‍ പാരവച്ചതോടെയാണ് ശനിദശ തുടങ്ങിയത്. രണ്ടു വര്‍ഷം കെ പി സി സി കസേരയിലിരുന്ന് നോക്കിയെങ്കിലും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായിരുന്നു പൂതി. പറയുന്നതൊന്നും ആന്‍റണി പുണ്യാളന്‍ അനുസരിക്കാതെ വന്നതോടെ ലഹളതുടങ്ങി.

ഇടക്ക് പാതി രാത്രി വിളിച്ചു കൊണ്ടു പോയി മന്ത്രിയാക്കി. രണ്ടു മാസം കുശാലായിരുന്നു. പിന്നീടാണ് തെരഞ്ഞെടുപ്പിന് നിന്ന് ജയിക്കണമെന്നറിഞ്ഞത്. അച്ഛന് ദിവസവും വൈകിട്ട് കാലു തിരുമ്മി കൊടുക്കുന്ന ബാലറാമെന്നൊരുത്തനെ രാജ-ിവപ്പിച്ച് വടക്കാഞ്ചേരിയില്‍ പോയി നിന്നു.

പുഷ്പം പോലും ജ-യിക്കുമെന്നായിരുന്നു വിചാരിച്ചത്. വടക്കാഞ്ചേരിയിലെ ജ-നങ്ങള്‍ ആന്‍റണിയെ പോലെ ആദര്‍ശവാന്‍മാരല്ലാതിരുന്നതു കൊണ്ട് തോറ്റമ്പി.

ഇടക്കാലത്ത് നാവിന് സ്വല്‍പം നീളം കൂടിയിരുന്നു. ഇപ്പോള്‍ നാവുണ്ടോ എന്നറിയാന്‍ സ്കാന്‍ ചെയ്തു നോക്കണം.

പണ്ട് അച്ഛന്‍റെ കൂടെ നിന്ന് കളിപഠിച്ച ചെന്നിത്തല എന്നൊരുത്തന്‍ വന്നു ചാടിയതാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത്. അച്ഛന്‍ മരത്തേ കാണുമ്പോ ലവന്‍ മാനത്തു കാണും. സഹിച്ചല്ലേ പറ്റൂ. പെങ്ങളപ്പോഴേ പറഞ്ഞതാ. വേണ്ട ചേട്ട വേണ്ട എന്ന്. ഇനിയെല്ലാം വരുന്നിടത്തു കാണാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Show comments