Webdunia - Bharat's app for daily news and videos

Install App

ശിവരൂപങ്ങള്‍

Webdunia
ശിവന്‍റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന പലതരം വിഗ്രഹങ്ങളുണ്ട്.

ദക്ഷിണാമൂര്‍ത്തിയുടെ നാലുതരംവിഗ്രഹങ്ങള്‍ ,
വ്യാഖ്യാനദക്ഷിണാമൂര്‍ത്തി, ജ്ഞാനദക്ഷിണാമൂര്‍ത്തി, യോഗ ദക്ഷിണാമൂര്‍ത്തി, വീണാധരദക്ഷിണാമൂര്‍ത്തി എന്നീ നാലു രൂപങ്ങള്‍.
ഭിക്ഷാടകന്‍, കപാലധാരി, ഗംഗാധരന്‍, അര്‍ദ്ധനാരീശ്വരന്‍, അര്‍ദ്ധനാരീ നടേശ്വരന്‍,വൃഷഭവാഹനന്‍, വിഷ ഭക്ഷകന്‍, സദാശിവന്‍, മഹേശ്വരന്‍, ഏകാദശരുദ്രന്‍, വിദ്യേശ്വരന്‍, മൂര്‍ത്ത്യഷ്ടകന്‍ എന്നീ രൂപങ്ങളുമുണ്ട്.

ശിവതാണ്ഡവം

മഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ളനൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു.

ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.

വാദ്യോപകരണമായ ഡമരു,മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്.

ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുന്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.

ശിവപൂജ

ശിവപൂജയ്ക്ക് സാമാന്യ വിധികളുണ്ട്. ശിവനെ പൂജിക്കുന്പോള്‍ ആദ്യം നന്ദികേശനെയും മഹാകാളയേയും പൂജിക്കുക..
പിന്നെ ഗംഗ, യമുന, ശിവഗണങ്ങള്‍, സരസ്വതി, ശ്രീ ഭഗവതി, ഗുരു, വാസ്തു പുരുഷന്‍, ശക്തി എന്നിവരെ പൂജിക്കണം.

പിന്നീട് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കണം.

കൂവളത്തില, ഭസ്മം, അര്‍ഘ്യപാദങ്ങള്‍, എന്നിവയോടു കൂടി ശ്രദ്ധയോടെ വേണം ശിവനെ പൂജിക്കാന്‍.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍, കാരണം ഇതാണ്

ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ഉടന്‍ ചികിത്സ തേടുക

ജീവിതം സന്തോഷകരമാക്കാന്‍ ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ പതിവാക്കൂ

Show comments