Webdunia - Bharat's app for daily news and videos

Install App

പഞ്ചഭൂതാത്മകമായ ശരീരത്തെ അനുഗ്രഹവര്‍ഷിണിയായ ദേവിയുടെ പരമാത്മാവിൽ ലയിപ്പിക്കാന്‍ പൊങ്കാല

സ്ത്രീകൾ ഏറ്റവും കൂടുതൽ ഒത്തുകൂടുന്ന ഉത്സവം - ആറ്റുകാൽ പൊങ്കാല

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (14:00 IST)
ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് അര്‍പ്പിക്കുന്നു. ഇതാണ് പൊങ്കാല എന്ന് അറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ക്ഷേത്രം പൊങ്കാലയുടെ അന്ന് സ്ത്രീകളുടെ സംഗമ ഭൂവാകും. 
 
സ്ത്രീ‍കള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം ഭക്തജന മനസുകളില്‍ ശാന്തിയും സമാ‍ധാനവും നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.
 
പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. 
 
കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് വെയിലത്ത് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാർ പണ്ട് പറഞ്ഞിരുന്നത്. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.
 
ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.
 
പൊങ്കാല ഉണ്ടാക്കുന്നത്:
 
ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം

Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments