Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണ പാദസരമണിഞ്ഞാല്‍ ദേവീകോപമുണ്ടാകുമോ?

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (16:51 IST)
സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. വെള്ളിയേക്കാള്‍ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഞ്ഞ ലോഹമാണെന്നതില്‍ സംശയമില്ല. കാലം മാറിയതോടെ പണച്ചെലവ് ഗൌനിക്കാതെ കഴുത്തിലും കാതിലും കാലിലും സ്വര്‍ണം അണിയുന്നത് ഇന്ന് സാധാരണമായി.
 
പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണ് സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
 
പണ്ടു കാലങ്ങളില്‍ സ്വര്‍ണ പാദസരങ്ങള്‍ അണിയാന്‍ പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്.
 
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണോ നിങ്ങള്‍, ഈ വര്‍ഷം നിങ്ങളുടേതാണ്!

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments