Webdunia - Bharat's app for daily news and videos

Install App

മുറികളിലെ നെഗറ്റീവ് എനർജിക്ക് കാരണം പ്രേതമല്ല!

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (17:32 IST)
പ്രേതമുണ്ടോ ഇല്ലയോ എന്നത് എന്നത്തേയും ചര്‍ച്ചാവിഷയം തന്നെ. പൂര്‍വ്വികര്‍ കൈമാറിയ കഥകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് ഭയപ്പെടുത്തുന്ന സിനിമകളും ഇറങ്ങിയതോടെ പ്രേതം ഇപ്പോഴും ട്രൻഡിങ്ങിൽ തന്നെയാണ്. ആ വീട്ടില്‍ താമസിക്കാന്‍ കൊള്ളില്ല, ഈ കെട്ടിടത്തില്‍ പ്രേതമുണ്ട് എന്നീ തരത്തിലുള്ള കഥകള്‍ അന്നും ഇന്നും പ്രചരിക്കുന്നുണ്ട്. നാട്ടിന്‍ പുറത്തും നഗരത്തിലും ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
 
പ്രേതമുണ്ടെന്നും താമസിക്കാന്‍ കഴിയില്ലെന്നും പറയുന്ന മിക്ക വീടുകളിലും നിസാരമായ ചില പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാകൂ. കാറ്റില്‍ ജനലും വാതിലും ശബ്ദത്തില്‍ അടയുന്നതും അടുക്കളയില്‍ തീ പടരുന്നതുമാണ് മിക്കവരെയും ഭയപ്പെടുത്തുന്നത്. നിഴലനക്കം കണ്ടുവെന്നും രാത്രിയില്‍ മുറ്റത്ത് ആരോ സഞ്ചരിക്കുന്നതു പോലെ തോന്നുന്നതായും പലരും പറയുന്നുണ്ട്.
 
വീട് ഇരിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ മൂലം ഭയം തോന്നുകയും വീട്ടില്‍ പ്രേതമുണ്ടെന്ന് പറയുന്നവരും ധാരാളമാണ്. കാറ്റിന്റെ ഗതി അനുസരിച്ചല്ല വീടിന്റെ നിര്‍മാണമെങ്കില്‍ ജനലുകളും വാതിലുകളും കാറ്റിന്റെ ശക്തിയില്‍ അടയുന്നത് സ്വാഭാവികമാ‍ണ്. ഇതേ കാരണം തന്നെയാണ് അടുക്കളയില്‍ നിന്ന് തീ പടരുന്നതിനും കാരണമാകുന്നത്.
 
വീട്ടിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും എത്തണം. ചില മുറികളില്‍ നെഗറ്റീവ് ഏനര്‍ജി അനുഭവപ്പെടുന്നു എന്ന് പറയുന്നതിന് കാരണം സൂര്യപ്രകാശവും വായുവും കടക്കാത്തതാണ്. പിന്നില്‍ ആരോ നില്‍ക്കുന്നു, വീട്ടില്‍ എന്നെ കൂടാതെ മറ്റാരോ ഉണ്ട് എന്നീ തോന്നലുകള്‍ നെഗറ്റീവ് ഏനര്‍ജിയുടെ ഭാഗം തന്നെയാണ്.
 
രാത്രിയില്‍ മുറ്റത്ത് ആരോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നതിന് കാരണം ഉള്ളിലുള്ള ഭയമാണ്. വലിയ വീടാണെങ്കില്‍ മതിയായ ലൈറ്റുകള്‍ വീട്ടില്‍ ക്രമീകരിക്കണം. മുറ്റത്തും വീടിന്റെ ഗേറ്റിലും ലൈറ്റ് എത്തേണ്ടത് നല്ലതാണ്, ഇത് അനാവശ്യമായ ഭയം ഇല്ലാതാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം

Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments