വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!

Webdunia
ഞായര്‍, 6 ജനുവരി 2019 (14:06 IST)
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി നക്ഷത്രത്തിൽ ജനിച്ചവര്‍ക്ക് ഈ വർഷം സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും. 
 
ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. ആത്മവിശ്വാസമാണ് ഇവരുടെ കൈമുതൽ. ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത. 
 
മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം മെലിഞ്ഞ ശരീരപ്രകൃതക്കാരായി കാണുന്നു. ഒൿടൊബർ, നവംബർ മാസങ്ങളിൽ ആരോഗ്യകരമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത് പിന്നീട് ഗുണം ചെയ്യും. 
 
അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. സഹോദരീ സഹോദരന്‍‌മാരുടെയും മറ്റ് ബന്ധുക്കളുടെയും സഹായ സഹകരണം ലഭിക്കാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്നേഹവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments