Webdunia - Bharat's app for daily news and videos

Install App

ഫോര്‍മുല വണ്‍ തര്‍ക്കം തീരുന്നു

Webdunia
വ്യാഴം, 25 ജൂണ്‍ 2009 (11:50 IST)
എട്ടു ടീമുകള്‍ ചേര്‍ന്ന് സമാന്തരലീഗ് തുടങ്ങാനുള്ള തീരുമാനത്തെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ ഫോര്‍മുല വണ്‍ വീണ്ടും ശരിയായ ട്രാക്കിലേക്ക് നീങ്ങുന്നു. അടുത്ത വര്‍ഷം മുതല്‍ ടീമുകളുടെ ബജറ്റ് 65 മില്യണ്‍ ഡോളര്‍ ആയിരിക്കണമെന്ന നിലപാടില്‍ ഫോര്‍മുല വണ്‍ ടീമുകളുടെ സംഘടനാ പ്രസിഡന്‍റ് മാക്സ് മോസ്‌ലി അയവ് വരുത്താന്‍ തയ്യാറായതോടെയാണ് നാളുകളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമായത്.

പുതിയ തീരുമാനപ്രകാരം ബജറ്റ് 65 മില്യണ്‍ ഡോളറില്‍ ഒതുക്കണമെന്ന നിര്‍ദേശം ഫെഡറേഷന്‍ പീന്‍‌വലിക്കും. സംഘടനയില്‍ ഭിന്നതയില്ലെന്നും ചെലവ് ചുരുക്കുന്ന കാര്യത്തില്‍ ഫെഡറേഷന്‍ യോജിപ്പിലെത്തിയെന്നും മോ‌സ്‌ലി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളൈല്‍ ടീമുകളുടെ ചെലവ് 1990കളിലേതിന് സമാനമാക്കുമെന്നും മോസ്‌ലി അറിയിച്ചു.

ഫോര്‍മുല വണ്‍ നിയന്ത്രിക്കുന്ന ഇന്‍റര്‍നാഷണല്‍ ഓട്ടോ മൊബൈല്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റായി 1993 മുതല്‍ തുടരുന്ന മോ‌സ്‌ലിയുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് ഫെറാരിയുടെ നേതൃത്വത്തില്‍ ടീമുകള്‍ സമാന്തര ലീഗ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി ഏട്ടു ടീമുകള്‍ ചേര്‍ന്ന് ഫോട്ട എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.ഇനി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മോ‌സ്‌ലി അറിയിച്ചിട്ടുണ്ട്.

ഫോര്‍മുല വണ്ണിന്‍റെ തുടക്കം മുതല്‍ പങ്കെടുത്തിരുന്ന ടീമായ ഫെറാരി, മക്‍ലാറന്‍, റെനൌള്‍ട്ട്, ബി എം ഡബ്ലിയു, റെഡ് ബുള്‍ റേസിംഗ്,ടോറോ റോസൊ എന്നീ ടീമുകളാണ് ഫോട്ടയില്‍ അംഗങ്ങളായിരുന്നത്. ഫോര്‍മുല വണ്‍ റെയ്സിന്‍റെ ഭരണ സമിതിയായ ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ഓട്ടോമൊബൈല്‍‌സ്(എഫ് ഐ എ) നിര്‍ദ്ദേശിച്ച സാങ്കേതിക നിയന്ത്രണങ്ങളും സാമ്പത്തിക നിര്‍ദ്ദേശവുമാണ് ടീമുകളുടെ പ്രതിഷേധത്തിനിടയാക്കിയത്.

എഫ് വണ്ണില്‍ പങ്കെടുക്കുന്ന ടീമുകള്‍ സാമ്പത്തിക കിടമത്സരം ഒഴിവാക്കാനായി തങ്ങളുടെ ബജറ്റ് 65 മില്യണ്‍ ഡോളറില്‍ ഒതുക്കാന്‍ തയ്യാറാവണമെന്ന എഫ് ഐ എ പ്രസിഡന്‍റ് മാക്സ് മോസ്‌ലിയുടെ നിര്‍ദേശമാണ് ടീമുകളെ ചൊടിപ്പിച്ചത്. ഇതിന് തയ്യാറാവാത്ത ടീമുകള്‍ക്ക് മേല്‍ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോസ്‌‌ലി അറിയിച്ചിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ടീമുടമകളുമായി എഫ് വണ്‍ അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം നായകനെ വീഴ്ത്തും, ടീമിനെ സമ്മർദ്ദത്തിലാക്കും, ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ബൗളർമാർ ഗില്ലിനെ ലക്ഷ്യമിടുമെന്ന് മുൻ ഇംഗ്ലണ്ട് താരം

Kerala Blasters: പെപ്രയും, ഡ്രിൻസിച്ചും ഇഷാൻ പണ്ഡിതയും അടക്കം നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരായി 2 പുതിയ താരങ്ങൾ

ബിസിസിഐയ്ക്ക് തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

ബുമ്ര മഗ്രാത്തിനെ പോലെ, പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് പേസർ

Digvesh Rathi: 'ഒരു ലോഡ് നോട്ട്ബുക്ക് വേണ്ടിവരുമല്ലോ'; തുടര്‍ച്ചയായി അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതി (വീഡിയോ)

Show comments