Webdunia - Bharat's app for daily news and videos

Install App

'മെസ്സിയല്ല പ്രധാനം, കപ്പ് മുഖ്യം' നിലപാടറിയിച്ച് അർജന്റീന കോച്ച്

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2019 (11:38 IST)
ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയതാരമാണ് ലയണൽ മെസ്സി. ക്ലബ് ഫുട്ബോളിൽ വലിയ നേട്ടങ്ങൾ കൊയ്യുമ്പോഴും അർജന്റീനക്ക് വേണ്ടി വലിയ കിരീടനേട്ടങ്ങൾ ഒന്നും തന്നെ മെസ്സിക്ക് അവകാശപ്പെടാനില്ല. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം മെസ്സി ടീമിൽ നിന്നും വിട്ടുനിൽക്കുകയുംചെയ്തിരുന്നു. എന്നാൽ പിന്നീട്  ആരാധകർ മെസ്സി ടീമിൽ തിരിച്ചെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. മെസ്സിയെ ഇത്തരത്തിൽ അർജന്റീന ടീമിനേക്കാളും ആരാധിക്കുന്ന നിലപാടിനോട് അഭിപ്രായം അറിയിച്ചിരിക്കുകയാണ് അർജന്റീന പരിശീലകനായ ലിയോണൽ സ്കലോനി.
 
മെസ്സി കളിക്കുന്നോ ഇല്ലയോ എന്നതിലുപരി അർജന്റീന കോപ്പാ അമേരിക്ക കിരീടം സ്വന്തമാക്കുകയാണ് പ്രധാനം. കിരീടം നേടുമെന്ന് ഉറപ്പുകൾ ഒന്നും നൽകുന്നില്ല എന്നാൽ ഫൈനലിലെത്താൻ കഴിവിന്റെ പരമാവധി ശ്രമം നടത്തും. മെസ്സിയല്ല ടീമാണ് പ്രധാനം സ്കലോനി അഭിപ്രായം വ്യക്തമാക്കി. 
 
1993ലാണ് അർജന്റീന അവസാനമായി കോപ്പാ അമേരിക്കാ കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഉറുഗ്വേ,ഓസ്ട്രിയ,ബൊളീവിയ,ചിലി എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് അർജന്റീന ഉള്ളത്. ചിലി എക്കാലത്തും ബുദ്ധിമുട്ടേറിയ എതിരാളിയാണെന്നും എന്നാൽ അവർക്കെതിരെ ജയിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്കലോനി കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments