Webdunia - Bharat's app for daily news and videos

Install App

ഐഎസ്‌എല്‍: ബ്ലാസ്റ്റേഴ്സിന് അടി തെറ്റിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം

അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് രണ്ടാം ഐ എസ് എല്‍ കിരീടം

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (09:00 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം. മഞ്ഞക്കടലിരമ്പിയ കൊച്ചിയില്‍ ഷൂട്ടൌട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കശക്കിയെറിഞ്ഞപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അത് അര്‍ഹിക്കുന്ന വിജയമായി. ഷൂട്ടൌട്ടില്‍ 3-4നാണ് കൊല്‍ക്കത്ത വിജയിച്ചത്. ഷൂട്ടൌട്ടില്‍ കേരളത്തിനായി കിക്കെടുത്ത രണ്ടുപേര്‍ക്ക് പിഴച്ചപ്പോള്‍ കിരീടം വീണ്ടും കൊല്‍ക്കത്തയ്ക്ക് സ്വന്തമാകുകയായിരുന്നു.
 
മത്സരം അധികസമയം കഴിഞ്ഞപ്പോഴും 1 - 1 എന്ന സമനിലയില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ കൊല്‍ക്കത്ത തോല്പിക്കുന്നത്. മലയാളിതാരം മുഹമ്മദ് റാഫിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യഗോള്‍ നേടിയത്. 44 ആം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെറിനോയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു.
 
മത്സരത്തിന്റെ 34 ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് പരുക്കിനെ തുടര്‍ന്ന് പുറത്തു പോയിരുന്നു. 90 ആം മിനിറ്റും റഫറി അനുവദിച്ച അധിക അഞ്ചുമിനിറ്റു സമയവും സമനിലയില്‍ തുടര്‍ന്നതിനാല്‍ കലാശപ്പോരാട്ടം അധികസമയത്തേക്ക് നീളുകയായിരുന്നു.

വായിക്കുക

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ഫിഫ ലോകകപ്പിന് ശേഷം ഫ്രാൻസിനെ പരിശീലിപ്പിക്കാൻ ആഗ്രഹമെന്ന് സിനദിൻ സിദാൻ

എൻ്റെ എല്ലാം ഞാൻ നൽകുന്നുണ്ട്, ടീമിൻ്റെ പ്രകടനത്തിൽ നിരാശയുണ്ട്, ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്ന് അശ്വിൻ

Virat Kohli: ആർസിബിക്ക് മാത്രമായി 9,000 റൺസ്,അപൂർവനേട്ടത്തിൽ കോലി, അർധസെഞ്ചുറികളുടെ റെക്കോർഡിൽ വാർണറെയും പിന്നിലാക്കി

ഇന്ത്യയോട് തോറ്റതിൽ അരിശം തീരാതെ പാക് ടെന്നീസ് താരം, കൈ കൊടുക്കാനെത്തിയ ഇന്ത്യൻ താരത്തെ അപമാനിച്ചു

Royal Challengers Bengaluru: ആരാധകര്‍ക്കു നാലാമത്തെ 'ഹാര്‍ട്ട് ബ്രേക്ക്' നല്‍കരുത്; ആര്‍സിബിയുടെ 'ഫൈനല്‍' കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments