കോര്‍ട്ടില്‍ തീ പാറും; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നഡാല്‍- ഫെഡറര്‍ ക്ലാസിക് പോരാട്ടം - ആരധകര്‍ ആവേശത്തില്‍

ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ- നഡാൽ കലാശപ്പോര്

Webdunia
വെള്ളി, 27 ജനുവരി 2017 (20:42 IST)
ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന ഫൈനലില്‍ വീണ്ടും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്വിസ് ഇതിഹാസം റോജർ ഫെഡററും സ്‌പാനിഷ് വമ്പൻ റാഫേൽ നഡാലും ഏറ്റുമുട്ടും. സെമിയില്‍ ബള്‍ഗേറിയയുടെ ദിമിത്രോവിനെ തോല്‍പ്പിച്ച് നഡാല്‍ ഫൈനലില്‍ കടന്നതോടെയാണ് ക്ലാസിക്കല്‍ ഫൈനലിന് കളമൊരുങ്ങിയത്. ഇരുവരും നേർക്കുനേർ വരുന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലുമാണിത്.

കടുത്ത പോരാട്ടത്തിനൊടുവിൽ സ്വന്തം നാട്ടുകാരനും മുൻ ചാമ്പ്യനുമായ സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. കരിയറിലെ 15-മത് ഗ്രാൻസ്‍‌ലാം ലക്ഷ്യമിടുന്ന നഡാൽ, 18-മത് ഗ്രാൻസ്‍‌ലാം നേടാനുറച്ചെത്തുന്ന സ്വിസ് താരത്തെ നേരിടുമ്പോള്‍ പോരാട്ടം കടുകട്ടിയാകും. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2011ലായിരുന്നു ഇരുവരുടേയും ഇതിനുമുമ്പുള്ള ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പോരാട്ടം.

അതേസമയം, സാനിയ മിര്‍സ- ഇവാന്‍ ഡോഡിഗ് സഖ്യം മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ സമാന്താ സ്റ്റോസര്‍- സാം ഗ്രോത്ത് സഖ്യത്തെയാണ് സെമിയില്‍ ഇന്തോ- ക്രൊയേഷ്യന്‍ സഖ്യം തകര്‍ത്തത്. സ്‌കോര്‍ 6-4, 2-6, 10-5. ഫൈനലില്‍ കൊളംബിയ-അമേരിക്കന്‍ ജോഡികളായ കാബല്‍ ജുവാന്‍- സ്പിയേഴ്സ് ആബിഗേല്‍ ആണ് എതിരാളികള്‍.

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments