കരോളിന മാരിന് മുന്നില്‍ പരാജയപ്പെട്ടുവെങ്കിലും പിവി സിന്ധു ഇനി കളക്ടര്‍
കരോളിന മാരിന് മുന്നില്‍ പരാജയപ്പെട്ട സിന്ധു ഇനി കളക്ടര്‍
റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്ത പുതിയ ജോലി താരം സ്വീകരിച്ചു. സിന്ധുവിന്റെ അമ്മ വിജയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒളിമ്പിക്സില്‍ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത് ലറ്റാണ് സിന്ധു. നിലവിൽ ബിപിസിഎലിലാണ് സിന്ധു ജോലി ചെയ്യുന്നത്. ഹൈദരാബാദ് ഓഫീസിൽ അസിസ്റ്റന്റ് മാനേജരാണ് സിന്ധു.
അഞ്ച് വര്‍ഷത്തിനിടയില്‍ സിന്ധുവിന് ഐഎഎസ് ഉദ്യോഗസ്ഥയായി പ്രമോഷന് നല്‍കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഒളിമ്പിക്സില്‍ വെള്ളി നേടിയതിന് പിന്നാലെ ആന്ധ്യ പ്രദേശ് സര്‍ക്കാരും തെലുങ്കാന സര്‍ക്കാരും സിന്ധുവിനെ ആദരിച്ചിരുന്നു.