Webdunia - Bharat's app for daily news and videos

Install App

Hockey World Cup 2023 India: ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എന്നെല്ലാം?

ഇംഗ്ലണ്ട്, സ്‌പെയിന്‍, വെയ്ല്‍സ് എന്നീ ടീമുകളാണ് പൂള്‍ ഡിയില്‍ ഇന്ത്യക്കൊപ്പം ഉള്ളത്

Webdunia
വെള്ളി, 13 ജനുവരി 2023 (09:54 IST)
Hockey World Cup 2023: 15-ാം ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്‌റ്റേഡിയം എന്നിവയാണ് ലോകകപ്പ് വേദികള്‍. നിലവിലെ ചാംപ്യന്‍മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ഇന്നുമുതല്‍ എല്ലാ ദിവസവും നാല് കളികള്‍ വീതം ഉണ്ടാകും. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. 
 
ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ നേരിടും. അഞ്ച് മണിക്ക് ഇംഗ്ലണ്ട് - വെയ്ല്‍സ് പോരാട്ടം. രാത്രി ഏഴ് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ സ്‌പെയിന്‍ ആണ്. 
 
നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാമ് ഇത്തവണ ലോകകപ്പ് മത്സരം. ഓരോ ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ എത്തും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ഏറ്റുമുട്ടി അതിലെ വിജയികളും ക്വാര്‍ട്ടറില്‍ പ്രവേശിക്കും. 24 നും 25 നുമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 27 ന് സെമിയും 29 ന് ഫൈനലും നടക്കും. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയില്‍ ഹോക്കി ലോകകപ്പ് തത്സമയം കാണാന്‍ സാധിക്കുക. പൂള്‍ ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. 
 
India in Hockey World Cup 2023: ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ 
 
ഇംഗ്ലണ്ട്, സ്‌പെയിന്‍, വെയ്ല്‍സ് എന്നീ ടീമുകളാണ് പൂള്‍ ഡിയില്‍ ഇന്ത്യക്കൊപ്പം ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് കളികളാണ് ഇന്ത്യക്കുള്ളത്. ആദ്യ മത്സരം ഇന്ന് രാത്രി (ജനുവരി 13) ഏഴിന് സ്‌പെയിനെതിരെ 
 
രണ്ടാം മത്സരം ജനുവരി 15 ഞായറാഴ്ച രാത്രി ഏഴിന് ഇംഗ്ലണ്ടിനെതിരെ 
 
മൂന്നാം മത്സരം ജനുവരി 19 വ്യാഴാഴ്ച രാത്രി ഏഴിന് വെയ്ല്‍സിനെതിരെ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments