Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലാസ്റ്റേഴ്സിനെ ഗോവ തവിടു പൊടിയാക്കി

ബ്ലാസ്റ്റേഴ്സിനെ ഗോവ തവിടു പൊടിയാക്കി
മഡ്ഗാവ് , വ്യാഴം, 27 നവം‌ബര്‍ 2014 (09:15 IST)
കൊച്ചിയിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ടില്‍ ഒരുഗോളിന് തോല്‍ക്കേണ്ടി വന്നതിനുള്ള പ്രതികാരം എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ തീര്‍ത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവാസന എവേ മത്സത്തില്‍ ബ്ലാസ്റ്റേര്‍സിന്റെ കോട്ടയില്‍ ഗോള്‍ മഴകള്‍ തീര്‍ത്താണ് ഗോവ കണക്കുവീട്ടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

ചെക്ക് റിപ്പബ്ലിക് ഇന്റര്‍നാഷണല്‍ മിറോസ്ലാവ് സ്ലെപിക്കയുടെ ഇരട്ടഗോളുകളും സാന്റോസിന്റെ ഗോളുമാണ് ഗോവയ്ക്ക് ഗംഭീരജയം സമ്മാനിച്ചത്. ജയത്തോടെ 11 കളികളില്‍നിന്ന് 15 പോയിന്റുമായി ഗോവ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 11 കളികളില്‍ 15 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഗോവയ്ക്ക് പിന്നിലായിപ്പോയ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്.

തുടക്കം മുതലെ ആക്രമിച്ചു കളിച്ച ഗോവയുടെ മുന്നേറ്റം തടയാന്‍ ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജയിംസിന്റെ തകര്‍പ്പന്‍ സേവുകള്‍ക്ക് സാധിച്ചു. എന്നാല്‍ കളിയുടെ രണ്ടാം പകുതിയില്‍ ഗോവയുടെ താണ്ഡവമായിരുന്നു. അറുപത്തിമൂന്നാം മിനിറ്റില്‍ സ്ലെപിക്കയിലൂടെ ഗോവ മുന്നിലെത്തി. ആദ്യഗോളിന്റെ ഞെട്ടലില്‍ നിന്നുണരുംമുന്‍പ് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ വീണ്ടും പന്തെത്തി. പത്തുമിനിറ്റിനകം സെപ്ലിക്ക ഗോവയുടെ ജയം ആഘോഷമാക്കി. ആറ് മത്സരങ്ങള്‍ക്കിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam