Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പോസര്‍മാരില്ലാതെ ജിവി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തേണ്ടിവരും

സ്പോസര്‍മാരില്ലാതെ ജിവി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തേണ്ടിവരും
തിരുവനന്തപുരം , വ്യാഴം, 8 മെയ് 2014 (10:53 IST)
പത്താമത് ആള്‍ ഇന്ത്യാ ജിവി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 22 മുതല്‍  31 വരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. എന്നാല്‍ സ്പോണ്‍സര്‍ മാരുടെ അഭാവം മത്സരത്തിന്റെ നിറം കെടുത്തുമോയെന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്.

ടൂര്‍ണമെന്റില്‍ പഞ്ചാബ് പൊലീസ്, വെസ്‌റ്റേണ്‍ റെയില്‍വെ, ഇന്ത്യന്‍ നേവി, എംആര്‍സി വെല്ലിംടണ്‍, ആര്‍മി റെഡ് കല്‍ക്കട്ട, പൂനെ എഫ്സി, എസ്ബിടി, ടിടിപി, കെഎസ്ഇബി, എജിഎസ് ഓഫിസ്, കേരളാ പോലിസ്, ടിഡിഎഫ്എ ഇലവന്‍ തുടങ്ങി 12 ടീമുകള്‍ പങ്കെടുക്കും.

തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതു സംഭന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍ മാന്‍ ശിവന്‍കുട്ടി എംഎല്‍എ ടിഡിഎഫ്എ സെക്രട്ടറി എസ് ഗീവര്‍ഗ്ഗീസ്, ട്രഷറര്‍ കെ.എം റഫീഖ്, വൈസ് പ്രസിഡന്റ് എസ് ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this Story:

Follow Webdunia malayalam