Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍; ചാമ്പ്യന്‍സ് ട്രോഫിക്ക് ജൂണ്‍ 10ന് തുടക്കം

പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍; ചാമ്പ്യന്‍സ് ട്രോഫിക്ക് ജൂണ്‍ 10ന് തുടക്കം

പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍; ചാമ്പ്യന്‍സ് ട്രോഫിക്ക് ജൂണ്‍ 10ന് തുടക്കം
ന്യൂഡല്‍ഹി , ബുധന്‍, 18 മെയ് 2016 (08:54 IST)
ഇന്ത്യന്‍ ഹോക്കി ടീം നായകനായി മലയാളിയായ പി ആര്‍ ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്‌റ്റനാണ് ഗോള്‍ കീപ്പര്‍ കൂടിയായ പി ആര്‍ ശ്രീജേഷ്. 
ലണ്ടന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ടീമിന്റെ ക്യാപ്‌റ്റനായാണ് ഇപ്പോള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
 
ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിന്റെ പകരക്കാരനായാണ് പുതിയ നിയമനം. റിയോ ഒളിമ്പിക്സിന്റെ സന്നാഹ പോരാട്ടം കൂടിയായ ചാമ്പ്യന്‍സ് ട്രോഫിക്ക് ജൂണ്‍ 10ന് തുടക്കം കുറിക്കും. സര്‍ദാര്‍ സിങ്, രുപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
 
2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വം.
 
എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അടി തുടരുന്നു; ഇത്തവണ പ്രഹരമേറ്റത് കൊല്‍‌ക്കത്തയ്‌ക്ക്